അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ
- Published by:Nandu Krishnan
- news18-malayalam
Last Updated:
2024 ഡിസംബർ 23നാണ് അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19 വയസുകാരി കാമ്പസിൽ വച്ച് ലൈംഗിക പീഡനത്തിനിരയായത്
അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്ക കേസിലെ പ്രതിയായ ജ്ഞാനേശഖരനെ(37) ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ചെന്നൈ വനിതാ കോടതി. പ്രതി കുറഞ്ഞത് 30 വർഷം തടവനുഭവിക്കണം. 30 വർഷം കഴിയാതെ പ്രതിയെ പുറത്തു വിടരുതെന്നു കോടതി ഉത്തരവിട്ടു. 90,000 രൂപ പിഴയും കോടതി വിധിച്ചു.പ്രതിക്കെതിരെയുള്ള 11 കുറ്റ കൃത്യങ്ങളും തെളിഞ്ഞതായി ഉത്തരവിൽ എം.രാജലക്ഷ്മി പറഞ്ഞു.ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയത്. സംഭവ ദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.
2024 ഡിസംബർ 23 നാണ്, അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ 19 വയസുകാരി കാമ്പസിൽ വെച് ലൈംഗിക പീഡനത്തിനിരയായത്.രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നായിരുന്നു കേസ്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ച ശേഷമാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പ്രതി ദൃശ്യങ്ങൾ പകർത്തിയത്.
സംഭവം തമിഴ്നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. എഐഎഡിഎംകെ എംഎൽഎമാരും മറ്റ് നിരവധി രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തി നേതൃത്വം നൽകി. സംസ്ഥാന സർക്കാരിന്റെ കേസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു.കേസിൽ ഡിഎംകെ സർക്കാർ മന്ദഗതിയിലാണെന്നും പാർട്ടികൾ ആരോപിച്ചിരുന്നു.തുടർന്ന് ഇരയ്‌ക്കൊപ്പം തന്റെ സർക്കാർ നിലകൊള്ളുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉറപ്പുനൽകിയിരുന്നു.
Location :
Chennai,Tamil Nadu
First Published :
June 02, 2025 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 30 വർഷം തടവും 90,000 രൂപ പിഴയും ശിക്ഷ