ബിഗ് ബോസിൽ ആഴ്ചയിൽ രണ്ടേമുക്കാൽ ലക്ഷം പ്രതിഫലം; ഭർത്താവിന്റെ 700 കോടി തട്ടിപ്പിന്റെ പേരിൽ വിവാദനായിക

Last Updated:
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ സുന്ദരി സ്ഥിരമായി ഫോട്ടോകളും റീൽസും മറ്റും അപ്‌ലോഡ് ചെയ്യാറുണ്ട്. അഭിനന്ദനവും വിമർശനവും ഒരുപോലെ ലഭിക്കാറുമുണ്ട്
1/6
പ്രേക്ഷകരിൽ കൗതുകം ജനിപ്പിക്കുന്നതാണ് ബിഗ് ബോസ് (Bigg Boss) ഷോയും അതിലെ മത്സരാർത്ഥികളും. തെലുങ്കിലെ ബിഗ് ബോസ് ഒൻപതാം സീസണും മികച്ച നിലയിൽ മുന്നോട്ടു പോകുന്നു. ഇതിലെ ടാസ്കുകൾ പൂർവാധികം മികച്ച നിലയിൽ പ്ലാൻ ചെയ്തു നടപ്പിലാക്കി വരുന്നു. ആരാധകരുടെ ഇടയിലും ആകാംക്ഷയ്ക്ക് കുറവേതുമില്ല. നാഗാർജുനയാണ് ബിഗ് ബോസ് സീസൺ ഒൻപതിൽ അവതാരകൻ. ഈ വീട്ടിലെ ഒരു സുന്ദരി തുടക്കം മുതലേ പലരുടെയും ശ്രദ്ധയാകർഷിച്ചു വരികയാണ്. റിതു ചൗധരി (Rithu Chowdary) എന്ന നടിയാണിത്. റിതു മാത്രമല്ല, അവരുടെ ഭർത്താവും മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു

advertisement
2/6
നൂറുകണക്കിന് കോടികളുടെ സ്വത്തുള്ള ആളാണ് റിതു ചൗധരിയുടെ ഭർത്താവ് ചീമകുർത്തി ശ്രീകാന്ത്. കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ആ വാർത്ത തലപൊക്കിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലും ഇബ്രാഹിം പട്ടണത്തിലും 700 കോടിയുടെ വസ്തുവകകൾ ഉൾപ്പെടുന്ന തട്ടിപ്പിൽ ഈ ഭാര്യാഭർത്താക്കന്മാരുടെ പേരും ഉയർന്നു വന്നു. ശ്രീകാന്ത് എന്നയാളുടെ രണ്ടാം ഭാര്യയാണ് റിതു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായി. വന ദിവ്യ എന്നൊരു പേരുകൂടിയുണ്ട് ഇവർക്ക്. വൈ.എസ്.ആർ. കോൺഗ്രസിന്റെ ഭരണകാലത്തായിരുന്നു റിതുവും ശ്രീകാന്തും ഉൾപ്പെട്ട തട്ടിപ്പ് നടന്നതായി പറയപ്പെടുന്നത് (തുടർന്ന് വായിക്കുക)

3/6
 ഒന്നോ രണ്ടോ അല്ല, 700 കോടി രൂപയുടെ തട്ടിപ്പാണ് ദമ്പതികളുടെ പേരിൽ നടന്നത്. കോടിക്കണക്കിനു രൂപ വിലയുള്ള വസ്തുവകകൾ റിതുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തുനൽകി. ഇതുമായി ബന്ധപ്പെട്ട രേഖകളും വൈറലായി. ഇബ്രാഹിം പട്ടണം സബ്-റെജിസ്ട്രർ ധർമ സിംഗ് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അയച്ച കത്തിലാണ് റിതുവിന്റെയും ശ്രീകാന്തിന്റെയും ഭൂമിയിടപാടിനെ കുറിച്ച് പരാതിയുണ്ടായത്. സബ് രജിസ്ട്രാർ ആയിരിക്കെ, കൈക്കൂലി വാങ്ങുന്ന സ്വഭാവക്കാരനാണ് ഇദ്ദേഹം എന്നായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം

4/6
കഥയിലെ ട്വിസ്റ്റ് എന്തെന്നാൽ, റിതുവിന്റെ ഫോട്ടോ, ഒപ്പ്, വിരലടയാളം തുടങ്ങിയവ ഈ ഇടപാടുമായി ബന്ധപ്പെട്ട രേഖകളിൽ തെളിഞ്ഞ് കാണാം. സംഭവം വിവാദമായതോടെ, റിതുവും തന്റെ ഭാഗത്തു നിന്നും വിശദീകരണം നൽകി. ശ്രീകാന്തിൽ നിന്നും താൻ ഒരുവർഷമായി അകന്നു കഴിയുകയാണ്. നിലവിൽ അയാളുമായി യാതൊരു ബന്ധവുമില്ല. റിതു തന്റെ ജീവിതവുമായി മുന്നോട്ടാണ്. ശ്രീകാന്തുമായി ഒരു ബന്ധവുമില്ല എന്ന് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു കേസ് നൽകിയിട്ടുണ്ട് എന്ന് റിതു

5/6
എന്നാൽ, ശ്രീകാന്ത് ഒപ്പമുണ്ടായിരുന്ന നാളുകളിൽ തന്നോട് രേഖകളിൽ ഒപ്പിടാൻ പറഞ്ഞതായും റിതു വ്യക്തമാക്കി. ഈ വസ്തുവകകൾക്ക് കോടികൾ വിലയുള്ള കാര്യം അറിയാമായിരുന്നില്ല എന്നും റിതു. ഇപ്പോൾ എന്തിനാണ് തന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് മനസിലാവുന്നില്ല. ബിഗ് ബോസ് വീട്ടിൽ മികച്ച പ്രതിഫലം ലഭിക്കുന്ന മത്സരാർഥികളിൽ ഒരാളാണ് റിതു ചൗധരി. ഒരു ദിവസം 39,000 രൂപയാണ് ഇവരുടെ വരുമാനം. ഒരാഴ്ച രണ്ടേമുക്കാൽ ലക്ഷം രൂപ വരെ റിതുവിന് ലഭിക്കും എന്ന് പറയപ്പെടുന്നു

6/6
ടെലിവിഷൻ ആങ്കറായാണ് റിതു ചൗധരി അവരുടെ കരിയർ ആരംഭിച്ചത്. സീരിയൽ, ഷോർട് ഫിലിം തുടങ്ങിയവയിലൂടെ അവർ പ്രശസ്തയായി. ജബർദസ്ത് എന്ന ഷോയിലൂടെ റിതുവിന്റെ പ്രശസ്തി ഉയർന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ റിതു സ്ഥിരമായി ഫോട്ടോകളും റീൽസും മറ്റും അപ്‌ലോഡ് ചെയ്യാറുണ്ട്. അഭിനന്ദനവും വിമർശനവും ഒരുപോലെ ലഭിക്കാറുമുണ്ട്. ഭൂമിയിടപായിൽ റിതുവിന്റെ പേരുയർന്നു കേട്ടെങ്കിലും അതിൽ അവർക്കുള്ള പങ്കാളിത്തം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല
 ടെലിവിഷൻ ആങ്കറായാണ് റിതു ചൗധരി അവരുടെ കരിയർ ആരംഭിച്ചത്. സീരിയൽ, ഷോർട്ട് ഫിലിം തുടങ്ങിയവയിലൂടെ അവർ പ്രശസ്തയായി. ജബർദസ്ത് എന്ന ഷോയിലൂടെ റിതുവിന്റെ പ്രശസ്തി ഉയർന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ റിതു സ്ഥിരമായി ഫോട്ടോകളും റീൽസും മറ്റും അപ്‌ലോഡ് ചെയ്യാറുണ്ട്. അഭിനന്ദനവും വിമർശനവും ഒരുപോലെ ലഭിക്കാറുമുണ്ട്. ഭൂമിയിടപായിൽ റിതുവിന്റെ പേരുയർന്നു കേട്ടെങ്കിലും അതിൽ അവർക്കുള്ള പങ്കാളിത്തം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല
advertisement
ISISമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചന കേസിൽ അഞ്ച് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും NIA പരിശോധന

  • എൻഐഎ 21 സ്ഥലങ്ങളിൽ ഐഎസ്‌ഐഎസ് ഗൂഢാലോചന കേസിൽ പരിശോധന നടത്തി.

  • ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ജമ്മു കശ്മീരിൽ പരിശോധന.

  • മൊബൈൽ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളും കുറ്റകരമായ ഡോക്യുമെന്റുകളും പിടിച്ചെടുത്തു.

View All
advertisement