വൃദ്ധയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച് മാല മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ

Last Updated:

മുഖത്തല പാങ്കോണം സ്വദേശിനിയായ സാവിത്രിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്

പിടിയിലായ വേണു
പിടിയിലായ വേണു
കൊല്ലം: വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് (murder attempt) കഴുത്തിൽ കിടന്ന മൂന്ന് പവൻ സ്വർണ്ണം മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഹരിപ്പാട് കൊത്തപ്പളളി കുമാരപുരം കെ.കെ.വി.എം.എച്ച്.എസിന് സമീപം ശാന്ത ഭവനം ഉമ പൊയ്കയിൽ വീട്ടിൽ ലക്ഷ്മണൻ മകൻ വേണു (44) ആണ് പോലീസ് പിടിയിലായത്. മുഖത്തല പാങ്കോണം സ്വദേശിനിയായ സാവിത്രിയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ കുറേ കാലമായി സ്ഥലത്തും പരിസരത്തും മീൻ വിൽപ്പന നടത്തുന്ന ഇയാൾ സാവിത്രിയുടെ മകൻ സജിയുമായി അടുപ്പത്തിലാകുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാൾ സജിയോട് പണം കടം ചോദിച്ച് കഴിഞ്ഞ ദിവസം വൃദ്ധയുടെ വീട്ടിലെത്തുകയായിരുന്നു. പണമില്ലായെന്ന് പറഞ്ഞ് മടക്കിയ ഇയാൾ തിരികെ വെകുന്നേരം ഈ വീട്ടിലേക്ക് വന്നു. വീട്ടിൽ സജിയുടെ അമ്മ തനിച്ചാണെന്ന് മനസിലാക്കിയ ഇയാൾ വൃദ്ധയുടെ കഴുത്തിൽ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
അബോധവസ്ഥയിലായ വൃദ്ധയെ ഉപേക്ഷിച്ച് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ്ണമാല പൊട്ടിച്ച് ഇയാൾ സ്ഥലത്ത് നിന്നും രക്ഷപെട്ടു. സംഭവം കണ്ട പരിസരവാസി ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ഇവർ രക്ഷപ്പെട്ടു. ഇയാളുടെ വിവരണത്തിൽ നിന്നും മോഷ്ടവിനെ സംബന്ധിച്ച് വ്യക്ത വരുത്തിയ പോലീസ് ഇയാളെ കണ്ണനല്ലൂർ പഴങ്ങാലത്ത് നിന്നും പിടികൂടുകയായിരുന്നു. ഹരിപ്പാട് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ചിറയിൻകീഴ് രണ്ടു മോഷണ കേസുകളിലും പ്രതിയാണ് ഇയാൾ.
advertisement
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്റെ മേൽ നോട്ടത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ.യൂപിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സുജിത് ജി നായർ, ഷിഹാസ്, അബ്ദുൽ റഹീം, അഷ്ടമൻ എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒ മാരായ സാംജി ജോൺ, അനൂപ്, മുഹമ്മദ് നജീബ്, ചന്ദു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Summary: Man who attempted to snatch a gold chain by jeopardising an old woman landed police net. The accused Venu is named in a few other cases including one murder case
മലയാളം വാർത്തകൾ/ വാർത്ത/Crime/
വൃദ്ധയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച് മാല മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement