Arrested | മദ്യം വാങ്ങി നൽകാത്തതിനെ തുടർന്ന് മർദനം: പ്രതി പോലീസ് പിടിയിൽ

Last Updated:

സ്ഥലത്തെത്തിയ സി ഐയെയും സീജോ ആക്രമിച്ചിരുന്നു

സീജോ
സീജോ
കൊച്ചി: ബാറിൽ നിന്ന് മദ്യം വാങ്ങി നൽകാത്തതിനെ തുടർന്ന് ആക്രമണം നടത്തിയ ആൾ പിടിയിൽ. എളവൂർക്കവല കൊവെന്ത പള്ളിയ്ക്ക് സമീപം പടയാട്ടിൽ വീട്ടിൽ സീജോ (ഊത്തപ്പൻ സീജോ- 34) യാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കറുകുറ്റി മാക്സ് ഇൻ ബാറിന്‍റെ കൗണ്ടറിനു സമീപം വച്ച് കരയാംപറമ്പ് സ്വദേശി ഡേവിസാണ് സീജോയുടെ ആക്രമണത്തിന് ഇരയായത്.
മദ്യം വാങ്ങി നൽകാത്തതിലുള്ള വിരോധത്തില്‍ ഡേവിസിനെ സീജോ അസഭ്യം പറഞ്ഞു. ഇതിനുശേഷമാണ് ആക്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി എസ്.ഐയെയും സംഘത്തെയും ഇയാൾ ആക്രമിച്ചിരുന്നു. പ്രതിക്കെതിരെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ വർഗ്ഗീസ്, എൽദോസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. അങ്കമാലി പോലീസ് സ്‌റ്റേഷൻ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് സീജോ.
Also read: അങ്കമാലിയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ വീണ്ടും അറസ്റ്റ്
advertisement
അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവർ ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഏരിയയുടെ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. എരൂർ തൈക്കാട് അമ്പലത്തിന് സമീപം പാലയ്ക്കൽ വീട്ടിൽ അതുൽ (20) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ പ്രതികളിൽ നിന്നും ഇവ വാങ്ങി പണം നൽകിയിരുന്നത് അതുലാണ്. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം. സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസിലെ പ്രതികൾ മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച സ്വത്ത് റൂറൽ പോലീസ് കണ്ട് കെട്ടിയിരുന്നു.
advertisement
മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്. എഴാം പ്രതി അഭീഷിന്‍റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെൻറ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള 50,000ത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്‍റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്‍റെ 65,000 രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്‍റെ 63,000 രൂപയും, എട്ടാം പ്രതി അനീഷിന്‍റെ ബൈക്കും, 31,000 രൂപയും, പത്താം പ്രതി സീമയുടെ 35,000 രൂപയുമാണ് പ്രധാനമായി കണ്ടുകെട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrested | മദ്യം വാങ്ങി നൽകാത്തതിനെ തുടർന്ന് മർദനം: പ്രതി പോലീസ് പിടിയിൽ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement