Aneesh Murder | പേട്ടയിലെ അനീഷ് കൊലപാതകം; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ്

Last Updated:

പ്രതിയ്ക്ക് അനീഷിനോട് വ്യക്തി വിരോധം ഉണ്ടായിരുന്നുകള്ളനാണന്ന് കരുതി കുത്തിയതെന്ന മുൻ മൊഴി പ്രതി തിരുത്തിയെന്നും പൊലീസ്

Aneesh_george
Aneesh_george
തിരുവനന്തപുരം: പേട്ടയിൽ അനീഷ് ജോർജ്ജിന്റെ കൊലപാതകം  (Aneesh Murder Case) ആസൂത്രിതമെന്ന്  പോലീസ് (Kerala Police). പക്ഷേ വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അവസരം കിട്ടുമ്പോൾ കൊല ചെയ്യാമെന്ന് പ്രതിയ്ക്ക് ലക്ഷ്യമുണ്ടായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതി സൈമൺ ലാലൻ കുറ്റം സമ്മതിച്ചതായും പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.
കഴിഞ്ഞ 29 ന്  രാവിലെയാണ് സൈമൺ ലാലൻ തന്റെ വീട്ടിൽ വെച്ച്  മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ കൊലപെടുത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതി സൈമൺ ലാലനെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ലാലൻ കള്ളനാണെന്ന് കരുതി അനീഷിനെ കുത്തിയെന്നായിരുന്നു  മൊഴി നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിൽ വ്യക്തി വൈരാഗ്യമാണ്  കൊലപ്പെടുത്തിന് കാരണമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി  പേട്ട സി ഐ റിയാസ് രാജ പറഞ്ഞു.
advertisement
വിളിച്ച് വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പോലീസ് തള്ളി കളഞ്ഞു. വിളിച്ചു വരുത്തി കൊല ചെയ്തത് അല്ല. അനീഷ് ജോർജിന്റെ ഫോണിലേയ്ക്കും തിരിച്ചും പ്രതിയുടെ വീട്ടിൽ നിന്ന് ഫോൺ കോളുകൾ പോയിട്ടുണ്ട്. അത് സാധാരണയായി നടത്താറുള്ളതാണ്. പ്രതിയ്ക്ക് കൊല ചെയ്യണമെന്ന ലക്ഷ്യത്തോടെ സൈമൺലാൽ കാത്തിരുന്നതാണ്. അവസരം ലഭിച്ചപ്പോൾ കൊല നടത്തുകയായിരുന്നു. കള്ളനാണെന്ന് കരുതി കുത്തിയെന്നത് കള്ള മൊഴിയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ശാസ്ത്രീയ സാഹചര്യ തെളിവുകൾ എല്ലാം പോലീസ് ശേഖരിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
advertisement
അനീഷിനെ ഇടനെഞ്ചിൽ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; ഭാര്യയും മകളും അപേക്ഷിച്ചിട്ടും സൈമൺ ചെവിക്കൊണ്ടില്ല
യുവാവിനെ സുഹൃത്തായ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ് ജോർജിനെ ഇടനെഞ്ചിൽ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഭാര്യയും മകളും അഭ്യര്‍ത്ഥിച്ചെങ്കിലും മുന്‍വൈരാഗ്യം ഉള്ളത് പോലെയാണ് അനീഷിനെ പ്രതി കുത്തിക്കൊന്നത് എന്നും പോലീസ് (Kerala Police) കണ്ടെത്തി. കൂടാതെ അനീഷ് ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പ്രതി സൈമണ്‍ ലാല്‍ കുത്തിയത് എന്നും വ്യക്തമായിട്ടുണ്ട്. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കുത്തിയതെന്നായിരുന്നു സൈമൺ പിടിയിലായപ്പോൾ പൊലീസിന് നൽകിയ മൊഴി. ഇത് തെറ്റാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
advertisement
മകളുടെ മുറിയില്‍ നിന്ന് അനീഷിനെ പുലര്‍ച്ചെ പിടികൂടിയതിന് പിന്നാലെ ഇയാളെ വെറുതെ വിടണമെന്ന് മകളും ഭാര്യയും സൈമണോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവർ അപേക്ഷിച്ചിട്ടും അത് ചെവിക്കൊള്ളാൻ സൈമൻ തയ്യാറായില്ല. അനീഷിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇടനെഞ്ചില്‍ കുത്തിയത് എന്നും പോലീസ് പറയുന്നു. ഇടനെഞ്ചിൽ ആഴത്തിൽ കുത്തേറ്റ അനീഷിനെ പിന്നീട് പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന സൈമണ്‍ നാട്ടിൽ വരുമ്പോഴൊക്കെ ഇടയ്ക്കിടെ ഭാര്യയേയും മകളെയും ആക്രമിക്കാറുണ്ടായിരുന്നു. ഈ തര്‍ക്കങ്ങളില്‍ അനീഷ് ഇടപെട്ടിരുന്നതായും സൈമണിന്റെ ഭാര്യയെയും മകളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊലയ്‌ക്ക് കാരണം മുന്‍വൈരാഗ്യമാണെന്നാണ് പോലീസിന്റെ നിഗമനം.
advertisement
അതേസമയം അനീഷ് ജോർജിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവാവിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകദിവസം പുലർച്ചെ മൂന്നു മണിയോടെ അനീഷ് ജോർജിനെ വീട്ടിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയത് പെൺകുട്ടിയുടെ അമ്മയാണെന്നാണ് ആരോപണം. കൊലപാതകം ആസൂത്രിതമാണെന്നും, പെൺകുട്ടിയുടെ കുടുംബത്തിന് വർഷങ്ങളായി തന്‍റെ മകനുമായി അടുപ്പമുണ്ടെന്നും അനീഷിന്‍റെ പിതാവ് പറയുന്നു. സംഭവ ദിവസം അനീഷ് പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും ഒപ്പം പുറത്തുപോയി. ഇവർ തിരുവനന്തപുരത്തെ പുതിയ ലുലുമാളിൽ പോയതായും അനീഷിന്‍റെ കുടുംബം ആരോപിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Aneesh Murder | പേട്ടയിലെ അനീഷ് കൊലപാതകം; വിളിച്ചുവരുത്തി കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement