#സജ്ജയകുമാർ കന്യാകുമാരി: മാർത്താണ്ഡത്ത് ഒന്നര വയസ് പ്രായമുള്ള കുട്ടിക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍.കുലക്കാച്ചി സ്വദേശി ജഗദീശിന്റെ (35) ഭാര്യ കാർത്തിക (21) ആണ് അറസ്റ്റിലായത്. ഇവരുടെ ഇളയ മകൻ ശരൻ (ഒന്നര വയസ്) ആണ് മരിച്ചത്, മൂത്ത മകൾ സഞ്ജന(3) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. കാമുകനൊപ്പം പോകുന്നതിന് വേണ്ടിയാണ് യുവതി കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജഗദീഷിനെ കാര്‍ത്തിക കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച് ഇളയ മകന്‍ ശരന്‍ ബോധം കെട്ടുവീണതായി പറഞ്ഞിരുന്നു.ഉടൻ തന്നെ ജഗദീഷ് വീട്ടിൽ എത്തി കുട്ടിയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർ കുട്ടി മരിച്ചതായി പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ തക്കല ഡിവൈഎസ്പി ഗണേശൻ, മാർത്താണ്ഡം ഇൻസ്‌പെക്ടർ സെന്തിൽ വേൽ കുമാർ എന്നിവർ കാർത്തികെയും, ജഗദീശിനെയും കസ്റ്റഡയിൽ എടുക്കുകയും മൃദദേഹം കൈപ്പറ്റി ഇൻക്വസ്റ്റിനായി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
രാത്രി 10 മണിയായപ്പോൾ മൂത്തമകൾ സഞ്ജന അച്ഛനെ കാണണം എന്ന് പറഞ്ഞത് കാരണം കുട്ടിയുടെ അമ്മുമ്മ മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ അവിടെ വച്ഛ് സഞ്ചനക്കും ബോധക്ഷയം ഉണ്ടായി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികള്‍ക്കും ബോധക്ഷയം വന്നതോടെ സംഭവത്തിലെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചു.
കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽ അരസി കാർത്തികയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ചു. തുടര്‍ന്ന് യുവതി കുറ്റം സമ്മതിച്ചു.
രണ്ട് മാസങ്ങൾക്ക് മുൻപ് കാർത്തിക മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോൾ പച്ചക്കറി കട നടത്തുന്ന സുനില്‍ എന്നയാളുമായി അടുപ്പത്തിലായിരുന്നു. താന്‍ വിവാഹികതയാണെന്ന വിവരം മറച്ചുവെച്ച കാര്‍ത്തിക സുനിലിന്‍റെ ഫോണ്‍ നമ്പര്‍ വാങ്ങി. ഇരുവരും തമ്മിലുള്ള സൌഹൃദം പ്രണയമായി മാറി.
കുറച്ഛ് ദിവസങ്ങൾക്ക് ശേഷം കാര്‍ത്തിക വിവാഹിതയാണെന്ന വിവരം സുനില്‍ അറിഞ്ഞു. . അതിന് ശേഷം സുനിൽ കാര്‍ത്തികയുമായി അകന്നു. എന്നാൽ കാർത്തിക തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് സുനിലിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കുട്ടികളെ ഒഴിവാക്കി ചെന്നാൽ സുനിൽ തന്നെ വിവാഹം ചെയ്യും എന്ന ചിന്തയിലാണ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചത് എന്നും പ്രതി വെളിപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ എലി ശല്യം കൂടുതലാണെന്ന് പറഞ്ഞ് ജഗദീഷിനെ കൊണ്ട് കാര്‍ത്തിക എലിവിഷം വാങ്ങിപ്പിച്ചിരുന്നു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി ആളുകളുടെ മുന്നിൽ വച്ഛ് വീടിന് ചുറ്റും വിഷം വച്ചു. കഴിഞ്ഞ ദിവസം രാവിലെ കുട്ടികൾക്ക് സേമിയ ഉപ്പുമാവിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്ന് കാര്‍ത്തിക പൊലീസിന് മൊഴി നല്‍കി.
പൊലീസ് സുനിലിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മൂത്തമകൾ സഞ്ജന തുടര്‍ ചികിത്സയില്‍ കഴിയുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.