ഹണിമൂണിനിടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സഹോദരൻ
- Published by:ASHLI
- news18-malayalam
Last Updated:
തങ്ങളുടെ കുടുംബം മുഴുവൻ അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായും സഹോദരൻ പറഞ്ഞു
രാജ രഘുവംശിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയും ഭാര്യയുമായ സോനം രഘുവംശിക്കെതിരെ സഹോദരൻ. കുറ്റകൃത്യത്തിന് തന്റെ സഹോദരിയാണ് ഉത്തരവാദിയെന്ന് സോനം രഘുവംശിയുടെ സഹോദരൻ ഗോവിന്ദ് രഘുവംശി ആരോപിച്ചു. തങ്ങളുടെ കുടുംബം മുഴുവൻ അവളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായും സഹോദരൻ പറഞ്ഞു. ഗോവിന്ദ് രാജയുടെ ഇൻഡോറിലെ കുടുംബ വീട് സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാജയുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തു.
രാജയുടെ കുടുംബത്തോടൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഗോവിന്ദ് പറഞ്ഞു, "ഇതുവരെ കണ്ടെത്തിയ തെളിവുകൾ പ്രകാരം, ഈ കൊലപാതകം നടത്തിയത് അവളാണെന്ന് എനിക്ക് 100% ഉറപ്പുണ്ട്. ഈ കേസിലെ എല്ലാ പ്രതികളും രാജ് കുശ്വാഹയുമായി ബന്ധമുള്ളവരാണ്. സോനം രഘുവംശിയുമായുള്ള ബന്ധം ഞങ്ങൾ വിച്ഛേദിച്ചു. രാജയുടെ കുടുംബത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു."
ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശിയാണ് കൊല്ലപ്പെട്ടത്. ഭാര്യ സോനം രഘുവംശിയുമൊത്തുള്ള ഹണിമൂണ്‍ യാത്രക്കിടെയാണ് മേഘാലയിലെ വീസവ്‌ഡോഹ് വെള്ളച്ചാട്ടത്തിന് സമീപം രാജയുടെ മൃതദേഹം കണ്ടെത്തിയത്. രാജയുടെ കൊലപാതകത്തില്‍ സോനം മുഖ്യപ്രതിയാണെന്ന് പോലീസ് അറിയിച്ചു. അവരുടെ കാമുകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സോനവുമായി പ്രണയത്തിലായിരുന്ന രാജ് കുശ് വാഹയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. വിക്കി ഠാക്കൂര്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Location :
Meghalaya
First Published :
June 11, 2025 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹണിമൂണിനിടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സഹോദരൻ