ആരപ്പാ ഈ നടൻ? സെറ്റിൽ വരണമെങ്കിൽ മൂന്നു കാരവൻ വേണം; ഷെഫിനും ജിമ്മിനുമായി വെവ്വേറെ

Last Updated:
ഒരു കാരവന് മെയിന്റനൻസ് ചിലവായി മാത്രം 15 ലക്ഷം രൂപ വേണമെന്നിരിക്കെയാണ് ഈ ഡിമാൻഡ്
1/6
മരത്തണലിലും ലൊക്കേഷനുകളിലും കിടന്നുറങ്ങിയും വിശ്രമിച്ചും സിനിമാ ഷൂട്ടിംഗ് ഒരാഘോഷമാക്കിയിരുന്ന അഭിനേതാക്കളുടെ കാലം പൊയ്‌പ്പോയി. ഇന്ന് ഷോട്ട് കഴിഞ്ഞാൽ ഓരോ പ്രധാന താരവും അവരവരുടെ കാരവനിൽ വിശ്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. തീരെ ചെറിയ ബജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ മാത്രമാണ് അത്യാർഭാടങ്ങളുടെ അമിതഭാരമില്ലാതെ അഭിനേതാക്കൾ പ്രവർത്തിക്കുന്നത്. ഒരു ഡ്രസിങ് റൂം മാത്രമുള്ള കാരവാന് കൊടുക്കണം 15 മുതൽ 20 ലക്ഷം രൂപ വരെ. സൗകര്യങ്ങൾ കൂടുന്നതിനനുസൃതമായി രണ്ടു മുതൽ മൂന്നു കോടി രൂപ വരെയാകും ഒരു കാരവന്റെ വില. അപ്പോഴാണ് ഒരു നടൻ സെറ്റിൽ വരാൻ മൂന്നു കാരവൻ ആവശ്യപ്പെടുന്നത്

advertisement
2/6
ചില താരങ്ങൾ ഒന്നിലേറെ കാരവൻ ആവശ്യപ്പെടുന്നത് നിർമാതാക്കൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു എന്ന് അടുത്തിടെ ഒരു ചലച്ചിത്ര പ്രവർത്തകൻ പരാമർശിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. അവിടേയ്ക്കാണ് ഒരു നടൻ മൂന്നു കാരവൻ എന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. ഒന്ന് നടന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും, മറ്റൊന്ന് അദ്ദേഹത്തിന്റെ ഷെഫിനു വേണ്ടിയും, മറ്റൊന്ന് പൂർണ സജ്ജമായ ജിമ്മും ആണെന്ന് ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു (തുടർന്ന് വായിക്കുക)

3/6
ബോളിവുഡ് നടൻ രൺവീർ സിംഗ് ആണ് കഥാനായകൻ. അടുത്ത കാലത്തായി ബോളിവുഡ് താരങ്ങൾ അമിതമായി ഡിമാന്റുകൾ മുന്നോട്ടു വയ്ക്കുന്നു എന്ന് പരാതി ഉയരുന്നുണ്ട്. നടന്റെ ഭാര്യ കൂടിയായ ദീപിക പദുകോൺ ഒറ്റയടിക്ക് പ്രതിഫലത്തിൽ 25 ശതമാനം കൂടുതൽ ചോദിച്ചതിന്റെ പേരിൽ ബിഗ് ബജറ്റ് ചിത്രം 'കൽക്കി 2898AD'യിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടു പോലും ദീപികയ്ക്ക് പകരം മറ്റൊരു നടിയെ ഈ വേഷം ചെയ്യാനായി കണ്ടെത്താൻ ഒരുങ്ങുകയാണ് നിർമാതാക്കൾ
ബോളിവുഡ് നടൻ രൺവീർ സിംഗ് (Ranveer Singh) ആണ് കഥാനായകൻ. അടുത്ത കാലത്തായി ബോളിവുഡ് താരങ്ങൾ അമിതമായി ഡിമാന്റുകൾ മുന്നോട്ടു വയ്ക്കുന്നു എന്ന് പരാതി ഉയരുന്നുണ്ട്. നടന്റെ ഭാര്യ കൂടിയായ ദീപിക പദുകോൺ ഒറ്റയടിക്ക് പ്രതിഫലത്തിൽ 25 ശതമാനം കൂടുതൽ ചോദിച്ചതിന്റെ പേരിൽ ബിഗ് ബജറ്റ് ചിത്രം 'കൽക്കി 2898AD'യിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടു പോലും ദീപികയ്ക്ക് പകരം മറ്റൊരു നടിയെ ഈ വേഷം ചെയ്യാനായി കണ്ടെത്താൻ ഒരുങ്ങുകയാണ് നിർമാതാക്കൾ
advertisement
4/6
വാനിറ്റി വാൻ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കാരവൻ നിലനിർത്തി കൊണ്ടുപോകാനായി വാൻ ഒന്നിന് 10 മുതൽ 15 ലക്ഷം രൂപ വരെ ചിലവാകുന്നുണ്ട്. ദീപികയെ ഒരു സിനിമയിൽ ഉൾപ്പെടുത്താനായി നിർമാതാവിന്റെ പക്കൽ നിന്നും വലിയ തുക ചിലവാകുന്നു എന്നും പരാതിയുണ്ട്. നടിയുടെ ഒപ്പം 25 പേർ അടങ്ങുന്ന ഒരു സംഘമുണ്ടാകും. ഇവർക്ക് വേണ്ടി പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള താമസയിടവും ഭക്ഷണത്തിന്റെ ചിലവും നിർമാതാവ് വഹിക്കണം എന്നാണ് നടിയുടെ ഉടമ്പടിയത്രേ

5/6
ദീപികയോട് ഇതേപ്പറ്റി സംസാരിക്കാനും, ചിലവുകൾ കുറയ്ക്കാനും ചർച്ച നടത്തിയെങ്കിലും, അവർ അതിന് തയാറായില്ല.  കഴിഞ്ഞ മൂന്നു വർഷങ്ങളായി രൺവീർ സിംഗിന് ഓരോ വർഷവും ഒരു സിനിമ വീതം എന്നാണ് കണക്ക്. ഇതിൽ 2023ൽ റിലീസ് ചെയ്ത 'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ കുടുംബ ചിത്രത്തിൽ ആലിയ ഭട്ട് ആയിരുന്നു രൺവീറിന് നായിക. ഈ വർഷം, ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ദുരന്തർ' എന്ന സിനിമയാണ് രൺവീർ സിംഗിന്റേതായി വരാനിരിക്കുന്നത്

6/6
നടന്ന സംഭവങ്ങളെ അധികരിച്ചാണ് 'ദുരന്തർ' നിർമിച്ചിട്ടുള്ളത് എന്നാണ് സൂചന. സിനിമയുടെ കഥാ തന്തുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എങ്കിലും, രൺവീർ സിംഗ് ഒരു അണ്ടർകവർ സ്പൈ ഏജന്റിന്റെ വേഷം ചെയ്യുന്നു എന്നാണ് സൂചന. പാകിസ്താനിലെ ഇന്ത്യൻ സ്‌പെഷൽ ഏജന്റുമാരുടെ ധീരത്തെ അധികരിച്ചുള്ള സിനിമയാകും എന്നാണ് സൂചന. ഇക്കൊല്ലം ഡിസംബർ മാസം അഞ്ചാം തീയതി ചിത്രം റിലീസ് ചെയ്യും

ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ

  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement