കൊച്ചിയിലെ വാഹനാപകടം; നടി അശ്വതി ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൊച്ചിയിലെ നൈറ്റ് പാർട്ടികളിൽ ലഹരിമരുന്ന് വിതരണവും ചെയ്തിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു.
കൊച്ചി: ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച കേസില്‍ അറസ്റ്റിലായ സിനിമ-സീരിയൽ നടി അശ്വതി ബാബു ലഹരിക്കേസിൽ പിടിയിലാകുന്നത് രണ്ടാം തവണ. അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നടി അശ്വതി ബാബുവിനെയും ഇവരുടെ സുഹൃത്ത് നൗഫലിനെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2018ൽ നിരോധിത ലഹരിമരുന്ന് കൈവശംവെക്കുകയും ഉപയോഗിക്കുകയും ചെയ്‌തെന്ന കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ നൈറ്റ് പാർട്ടികളിൽ ലഹരിമരുന്ന് വിതരണവും ചെയ്തിരുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. വിൽപനയെക്കാൾ ഉപയോഗിക്കുന്നതിനാണ് ഇവർ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു ലഹരി ഉപയോഗിച്ച് കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തുവെച്ച് വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി അടുത്ത നീക്കം. ഇതിനിടെ നാട്ടുകാർ അറിയിച്ചതു പ്രകാരം തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.
advertisement
കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി.പിന്നീടാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്.
Location :
First Published :
July 27, 2022 7:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ വാഹനാപകടം; നടി അശ്വതി ലഹരിക്കേസില്‍ പിടിയിലാകുന്നത് രണ്ടാംതവണ


