ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം നൽകിയതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനാണ് ആശുപത്രിക്കെതിരെ പരാതി നൽകിയത്
കോഴിക്കോട്: ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു. കാൻസർ ചികിത്സയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോവിൽ തലയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയുടെ 152, 192, 3(5) വകുപ്പുകൾ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പിൽ എലത്തൂർ പോലീസ് കേസെടുത്തത്.
പരസ്യ വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പെരുവയൽ സ്വദേശി എം.സി. ഷാജി നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനും, കലാപം ഇളക്കിവിടാൻ ശ്രമിച്ചതിനുമാണ് ആശുപത്രി മാനേജ്മെൻ്റ്, ഡോക്ടർമാർ, ബന്ധപ്പെട്ട സ്റ്റാഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിർമിച്ച ഡോക്യുമെൻ്ററിയിലാണ് വിവാദ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയിൽ നൽകുന്ന കാൻസർ ചികിത്സയെ കുറിച്ച് വനിതാ ഡോക്ടർമാരും സ്റ്റാഫും വിശദമായി പറയുന്ന വീഡിയോവിൽ കാണിച്ച ഇന്ത്യയുടെ ഭൂപടത്തിലാണ് കാശ്മീർ അടങ്ങുന്ന തലഭാഗം ഒഴിവാക്കിയത്. വീഡിയോ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിക്കുന്നുണ്ട്.
Location :
Kozhikode,Kerala
First Published :
June 25, 2025 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം നൽകിയതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ കേസെടുത്തു