അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
സംഭവത്തിൽ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് മരിച്ചു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് കാടിനുള്ളിൽ വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ കണ്ണൻകുഴി വടാപ്പാറയിൽ വച്ചാണ്. സംഭവത്തിൽ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവ്വം നഗറിൽ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രമണി, സത്യൻ, രാജാമണി തുടങ്ങിയ ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു.
ഇതിനിടയിൽ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് മൂർച്ചയുള്ള അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു. ചന്ദ്രമണിയുടെ ഭാര്യ ലീലക്കും സംഭവത്തിൽ പരിക്കുണ്ട്. ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സത്യന്റെ മൃതദേഹം ഏറെ വൈകിയിട്ടും വനത്തിൽനിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.
Location :
Thrissur,Kerala
First Published :
December 18, 2024 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു