മെഡിക്കൽ വിദ്യാർത്ഥിനിയുടെ ബന്ധുക്കളായ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ സഹപാഠികൾ മര്‍ദിച്ചവശനാക്കി
- Published by:meera_57
- news18-malayalam
Last Updated:
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളായ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ സഹപാഠികൾ മര്‍ദ്ദിച്ചവശനാക്കി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒഡിഷയിലെ കട്ടക്കിലാണ് സംഭവം നടന്നത്. കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് സ്ത്രീകളാണ് ഡോക്ടര്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചത്. പരിശോധനയുടെ മറവിലാണ് ഡോക്ടര്‍ തങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.
മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ അമ്മയും അമ്മായിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ പരിശോധനയ്ക്കായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. തുടര്‍ന്ന് എക്കോകാര്‍ഡിയോഗ്രാം ചെയ്യണമെന്നും പരിശോധനയ്ക്കായി ഞായറാഴ്ച എത്തണമെന്നും ഡോക്ടര്‍ ഇവരോട് പറഞ്ഞു.
advertisement
എന്നാല്‍ ഇസിജി എടുക്കാനെന്ന പേരില്‍ കാര്‍ഡിയോളജി എംഡി വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ തങ്ങളുടെ അടിവയറ്റിലും മറ്റ് ശരീരഭാഗങ്ങളിലും സ്പര്‍ശിച്ചുവെന്ന് പരാതിക്കാരായ സ്ത്രീകള്‍ ആരോപിച്ചു. ഇക്കാര്യം ഇവര്‍ തങ്ങളുടെ ബന്ധുവായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോട് പറയുകയും ചെയ്തു. ഈ വിദ്യാര്‍ത്ഥിനിയാണ് ഇക്കാര്യം തന്റെ സീനിയര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.
തുടര്‍ന്ന് ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ കുറ്റാരോപിതനായ ഡോക്ടറെ വിളിച്ചുവരുത്തി പരാതിയെപ്പറ്റി അന്വേഷിച്ചു. തൊട്ടുപിന്നാലെയാണ് ചില എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
സംഭവത്തില്‍ ആദ്യം പരാതി നല്‍കാന്‍ സ്ത്രീകള്‍ മടിച്ചെങ്കിലും മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
'ഇരകളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. ആഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ല,'' അഡീഷണല്‍ ഡിസിപി അനില്‍ മിശ്ര പറഞ്ഞു.
Location :
Thiruvananthapuram,Kerala
First Published :
August 14, 2024 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മെഡിക്കൽ വിദ്യാർത്ഥിനിയുടെ ബന്ധുക്കളായ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ സഹപാഠികൾ മര്‍ദിച്ചവശനാക്കി


