ശ്രദ്ധനേടി വിജയ്‌യുടെയും അമ്മയുടെയും ഒപ്പമുള്ള യുവതി; നടനുമായി അവർക്കുള്ള ബന്ധം ചർച്ചയാവുന്നു

Last Updated:
വിജയ്‌യുടെ മലേഷ്യ സന്ദർശനം വാർത്തയാകുന്നതിനിടെ നടനും അമ്മ ശോഭയ്ക്കും ഒപ്പം നിൽക്കുന്ന ഒരു യുവതിയുടെ ചിത്രം വൈറലായി മാറിക്കഴിഞ്ഞു
1/6
നടൻ വിജയ് (Thalapathy Vijay) സിനിമ വിട്ട് പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റുന്ന ഘട്ടത്തിലാണിപ്പോൾ. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ 'ജന നായകൻ' (Jana Nayagan) മ്യൂസിക് ലോഞ്ച് മലേഷ്യയിൽ നടക്കുകയാണ്. എച്ച്. വിനോദാണ് ഈ സിനിമയുടെ സംവിധായകൻ. ഗംഭീര പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഈ ചടങ്ങിൽ പങ്കെടുക്കാൻ വിജയ്, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു എന്നിവർ വിദേശത്തേക്ക് പറന്നു കഴിഞ്ഞു. അനിരുദ്ധ് ഉൾപ്പെടുന്ന കലാകാരന്മാരും ഈ ടീമിനൊപ്പം കടൽകടന്നു. വിജയ്‌യുടെ മലേഷ്യ സന്ദർശനം വാർത്തയാകുന്നതിനിടെ നടനും അമ്മ ശോഭയ്ക്കും ഒപ്പം നിൽക്കുന്ന ഒരു യുവതിയുടെ ചിത്രം വൈറലായി മാറിക്കഴിഞ്ഞു

advertisement
2/6
ഈ ചടങ്ങിലെ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കണമെന്ന് മലേഷ്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്. സ്വകാര്യ വിമാനത്തിലാണ് വിജയ് കഴിഞ്ഞ ദിവസം മലേഷ്യക്ക് പറന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. ഇതേ സമയം തന്നെ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഒരു ചിത്രവും പുറത്തുവന്നു കഴിഞ്ഞു. ഈ ഫോട്ടോയിലാണ് ഇരുവർക്കും ഒപ്പം സുന്ദരിയായ ഒരു യുവതിയും കൂടി ഉൾപ്പെട്ടത്. ഏറെക്കാലമായി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം അദ്ദേഹത്തിന്റെ പരിപാടികൾ ഒന്നിലും തലകാണിക്കാറില്ല (തുടർന്ന് വായിക്കുക)

3/6
എസ്.എ. ചന്ദ്രശേഖറിന്റെയും ശോഭയുടെയും മകനാണ് വിജയ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ടായിരുന്നു എങ്കിലും, കുഞ്ഞായിരിക്കെ ആ മകൾ വിടവാങ്ങി. വിജയ്‌യുടെ പിതാവ് സംവിധായകനും അമ്മ പിന്നണി ഗായികയുമായിരുന്നു. വിജയ്‌യുടെ അമ്മയുടെ പിതാവ് നീലകണ്ഠൻ വിജയവാഹിനി സ്റ്റുഡിയോസ് എന്ന സ്ഥാപനവും ലൈറ്റ്, മ്യൂസിക്, നാടക കമ്പനിയും നടത്തിപ്പോന്നു. വിജയ്‌യുടെ മുത്തശ്ശി സംഗീതജ്ഞയായിരുന്നു. ഈ ദമ്പതികൾക്ക് മക്കൾ നാലുപേർ

4/6
വിജയ്‌യുടെ മുത്തശ്ശനും മുത്തശ്ശിക്കും ഉണ്ടായിരുന്ന നാല് മക്കളിൽ മൂത്തയാളാണ് ശോഭ. അവരുടെ ഇളയത് അനുജത്തി ഷീല. ചേച്ചിയെ പോലെ ഷീലയും പാട്ടുകാരിയാണ്. കൂടാതെ അഭിനേത്രിയും. 'പാണ്ഡ്യൻ സ്റ്റോഴ്സ്' പോലുള്ള പരമ്പരകളിലെ അഭിനേത്രിയാണവർ. ഷീലയുടെ ഇളയമകനാണ് വിക്രാന്ത്

5/6
നടൻ വിജയ്‌യുടെ അമ്മാവന്മാരായ എസ്.എൻ. സുന്ദർ, എസ്.എൻ. സുരേന്ദർ എന്നിവരാണത്. സഹോദരിമാരെ പോലെ തന്നെ ഇവരും ഗായകരാണ്. സുരേന്ദർ അഭിനേതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ മകളാണ് പല്ലവി. ആ യുവതിയാണ് സെൽഫിയിൽ നടനും അമ്മയ്ക്കും ഒപ്പമുള്ളത്. സുന്ദറിന്റെ മകനാണ് വിരാജ്. 'അന്യൻ' സിനിമയിൽ കുട്ടി അംബിയായി വേഷമിട്ടത് വിജയ്‌യുടെ ഈ കസിൻ ആയിരുന്നു. വിജയ് സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് പല്ലവിയും വിജയ്‌യുടെ അമ്മയും അദ്ദേഹത്തിന്റെ കൂടെ വന്നത്. പല്ലവി അവരുടെ ഇൻസ്റ്റഗ്രാം പേജിലും സജീവമാണ്. ഇക്കഴിഞ്ഞ ദിവസം പല്ലവിയുടെ പേജിലും ഈ ചിത്രം ഷെയർ ചെയ്തിരുന്നു. പല്ലവിയുടെ പോസ്റ്റുകൾ പരിശോധിച്ചാൽ, വിജയ്‌യുടെ അമ്മ ശോഭയുടെ ഒപ്പമുള്ള ചില റീൽസ് വീഡിയോസും കാണാം

6/6
സംഗീതവും കലയുമായി ബന്ധമുള്ള വ്യക്തി എന്നാണ് പല്ലവിയുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ കാണാൻ സാധിക്കുക. 71.4K ഫോളോവേഴ്സ് ഇവർക്കുണ്ട്. പല്ലവി വിനോദ് കുമാർ എന്നാണ് അവരുടെ പേജിന് പേര്. ജന നായകൻ ഓഡിയോ ലോഞ്ചിന് മുന്നോടിയായി സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ കൂടെ പല്ലവി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പല്ലവിയുടെ റീൽസിലും ഫോട്ടോകളിലും ഉള്ളതായി കാണാം

മോദിയുടെ പഴയ ഫോട്ടോ പങ്കുവച്ച് ബിജെപിയെയും ആർഎസ്എസിനെയും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്

  • മോദിയുടെ പഴയ ഫോട്ടോ പങ്കുവച്ച് ആർഎസ്എസും ബിജെപിയും സംഘടനാ ശക്തിയ്ക്ക് സിംഗ് പ്രശംസയർപ്പിച്ചു

  • കോൺഗ്രസിലെ കേന്ദ്രീകരണത്തെയും താഴെത്തട്ടിലേക്കിറങ്ങേണ്ടതിന്റെ ആവശ്യകതയെയും സിംഗ് ചൂണ്ടിക്കാട്ടി

  • പോസ്റ്റ് വിവാദമായതോടെ ആർഎസ്എസിനെയും മോദിയെയും എതിർക്കുന്നുവെന്ന് സിംഗ്

View All
advertisement