'തമാശ' ആണോ? പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്

Last Updated:

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും സംവിധായകർ പിടിയിലായത്

News18
News18
കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും നാലഞ്ച് വർഷമായി പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് നടത്തിയ മിന്നൽ പരിശോധനയിൽ സംവിധായകന്‍ സമീര്‍ താഹിറിന്റെ ഉടമസ്ഥതിയിലുള്ള ഫ്ളാറ്റിൽ നിന്നാണ് ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയുമടക്കം മൂന്നപേരെ എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശേധന.ഇവർ സ്ഥിരമായി ഈ ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കാൻ ഒത്തുകൂടാറുണ്ടെന്നാണ് എക്സൈിന് ലഭിച്ച വിവരം.
1.6 ഗ്രാം കഞ്ചാവാണ് സംവിധായകരില്‍നിന്ന് പിടികൂടിയത്. അളവില്‍ കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലിമ സുല്‍ത്താനയും ഭർത്താവും സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്തിരുന്നതായി നേരത്തെ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും ഇവരുമായി ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴ ജിംഖാന, തല്ലുമാല,ഉണ്ട, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'തമാശ' ആണോ? പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement