ഭാര്യയുമായി അവിഹിതം; 25 ലക്ഷത്തിന്റെ ക്വട്ടേഷന് വെടിവച്ച ബുള്ളറ്റ് തറച്ചുകയറിയത് സുഹൃത്തിന് പിൻഭാഗത്ത്

Last Updated:

കൊല ചെയ്യാൻ 25 ലക്ഷം രൂപയ്ക്ക് സുഹൃത്തിൽ നിന്ന് കിട്ടിയ ക്വട്ടേഷൻ 20 ലക്ഷം രൂപയ്ക്ക് വാടക കൊലയാളിക്ക് മറിച്ചു നൽകുകയായിരുന്നു

800 ഓളം ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് സംഭവത്തിലെ ദുരൂഹത നീക്കിയത്
800 ഓളം ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് സംഭവത്തിലെ ദുരൂഹത നീക്കിയത്
വ്യാപാരിയ്ക്ക് വെടിയേറ്റ സംഭവത്തിലെ പൊലീസ് അന്വേഷണം ചെന്നെത്തിയത് സുഹൃത്തിലേക്ക്. അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ക്വട്ടേഷനാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. 800 ഓളം ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് സംഭവത്തിലെ ദുരൂഹത നീക്കിയത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മെയ് 23നാണ് വ്യാപാരി സഞ്ജയ് പദ്ഷാലക്ക് വെടിയേറ്റത്. ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് പൊലീസ് കണ്ടെത്തിയത്.
ഗ്രാമത്തിലെ പാലത്തിന് സമീപംവച്ചാണ് സഞ്ജയിന് വെടിയേറ്റത്. പുറകിൽ തുളച്ചുകയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. സഞ്ജയിന് സുഹൃത്തായ ഭൂപത് ധദൂക്കിന്റെ ഭാര്യയുമായി ഒന്നരവർഷമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ ഭൂപത് സഞ്ജയിനെ കൊല്ലുന്നതിന് മറ്റൊരു സുഹൃത്തായ ഗജേരയുമായി ചേർന്ന് പദ്ധതി തയാറാക്കുകയായിരുന്നു.  ഗജേര വാടക കൊലയാളികളെ സമീപിക്കുകയും 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിക്കുകയുമായിരുന്നു. ഇയാൾ ഈ ക്വട്ടേഷൻ 20 ലക്ഷം രൂപയ്ക്ക് വാടക കൊലയാളിക്ക് മറിച്ചുനൽകി.
അന്വേഷണത്തിനിടെ, സിസിടിവി ദൃശ്യങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന ഒരാളെ കണ്ടെത്തി. കാമ്രെജിലെ ശിവം റെസിഡൻസിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് ഗജേരയെ പൊലീസ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഭവത്തിന്റെ ചുരുളഴിഞ്ഞത്.
advertisement
"പദ്‌ഷാല ഒരു നല്ല സുഹൃത്തായിരുന്നുവെന്നും എന്നാൽ തന്നെ വഞ്ചിച്ചുവെന്നും തന്റെ ഭാര്യയുമായി 18 മാസമായി പദ്ഷാലക്ക് ബന്ധമുണ്ടെന്നും ധദൂക് ഗജേരയോട് പറഞ്ഞിരുന്നു. പദ്‌ഷാലയെ എന്ത് വില കൊടുത്തും കൊല്ലണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകത്തിനായി ഗജേര 25 ലക്ഷം രൂപ വാങ്ങി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ എംബ്രോയിഡറി യൂണിറ്റിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന രവി പ്രധാനുമായി ഗജേര ബന്ധപ്പെട്ടു.
കൊലപാതകത്തിന് 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രധാൻ, ഗജേരയിൽ നിന്ന് ഒരു ലക്ഷം രൂപ അഡ്വാൻസും വാങ്ങി. തുടർന്ന് മെയ് 15 ന് കാമ്രെജിലെ ഗജേരയുടെ ഫ്ലാറ്റിൽ താമസിച്ചിരുന്ന മൂന്ന് കരാർ കൊലയാളികളെ പ്രധാൻ വിളിച്ചു. കുറച്ച് ദിവസത്തെ തയാറെടുപ്പിനുശേഷം അവരിൽ ഒരാൾ ഒടുവിൽ പദ്‌ഷാലക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ‌
advertisement
‌വെടിവച്ചശേഷം മെയ് 24 ന് രവി പ്രധാൻ ഗജേരയെ വിളിച്ച് ബാക്കി 19 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഖർവാസ പാലത്തിന് സമീപം ഗജേര രവിയെ കാണുകയും പണം കൈമാറുകയും ചെയ്തു. പ്രധാന പ്രതി ധദൂക്കും വെടിവച്ച ക്വട്ടേഷൻ സംഘാംഗങ്ങളും ഇപ്പോഴും ഒളിവിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി അവിഹിതം; 25 ലക്ഷത്തിന്റെ ക്വട്ടേഷന് വെടിവച്ച ബുള്ളറ്റ് തറച്ചുകയറിയത് സുഹൃത്തിന് പിൻഭാഗത്ത്
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement