അന്ന് നൂറ് കിലോ മുളക് ചാക്ക് ചുമന്ന് പണിയെടുത്തു; ഇന്ന് മലയാളത്തിൽ കോടികൾ കൊയ്യുന്ന സിനിമകളുടെ ശില്പി
- Published by:meera_57
- news18-malayalam
Last Updated:
'നൂറ് കിലോ മുളക് ചാക്ക് തോളിൽ ചുമക്കുന്ന' തന്നെ സങ്കൽപ്പിക്കാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം
ഒരു സിനിമാ നടനോ നടിയോ സംവിധായകനോ നിർമാതാവോ ഒന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടാവില്ല. വർഷങ്ങൾ നീണ്ട പരിശ്രമം കൊണ്ടാകും അവർ അറിയപ്പെടുന്ന നിലയിൽ എത്തുക. സിനിമയ്ക്ക് മുൻപ് എന്തായിരുന്നു എന്ന കഥ പലപ്പോഴും പുറംലോകം അറിയുന്നത് അവർ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ ശേഷം മാത്രമാവും. പാരലൽ കോളേജ് അധ്യാപകനായിരുന്ന ശ്രീനിവാസനും, വക്കീലായിരുന്ന മമ്മൂട്ടിയും, ബസ് കണ്ടക്ടറായ രജനീകാന്തും മറ്റും സിനിമയിൽ മിന്നും വിജയം നേടുന്നതിന് മുൻപ് അത്തരത്തിൽ ഒരു ഭൂതകാലം ഉണ്ടായിരുന്നവരാണ്. ഈ ചിത്രത്തിൽ കാണുന്ന ഒരാൾക്കും അധികമാരും അറിയാത്ത ഒരു ഭൂതകാലമുണ്ട്
advertisement
ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹം ആദ്യം പരിചിതനാവുന്നത്. തെലുങ്കിൽ നിന്നും മൊഴിമാറ്റം ചെയ്ത് കേരളക്കരയിൽ എത്തുന്ന അല്ലു അർജുൻ സിനിമകളിൽ ആ ശബ്ദവുമായി ചേരുന്ന വിധത്തിൽ മലയാളം ഒപ്പിക്കണമെങ്കിൽ ജിസ് ജോയ് (Jis Joy) വരണം. ഇന്നും ജിസ് ജോയെ ഒരു വേദിയിൽ കിട്ടിയാൽ, കൂടി നിൽക്കുന്നവർക്ക് അദ്ദേഹം അല്ലു അർജുന്റെ ഒരു ഡയലോഗ് എങ്കിലും മലയാളത്തിൽ പറഞ്ഞേ പറ്റൂ. അങ്ങനെ ഡബ്ബിങ് കലാകാരൻ എന്ന നിലയിൽ നിന്നും സംവിധായകൻ എന്ന ഐഡന്റിറ്റിയിലേക്ക് ജിസ് ജോയ് സ്വയം വളർന്നു (തുടർന്ന് വായിക്കുക)
advertisement
അതിനെത്തുടർന്ന് അദ്ദേഹം നേരെ പോയത് സിനിമയിലേക്കാണ്. ഇടയ്ക്ക് ചില പരസ്യചിത്രങ്ങൾക്ക് സംവിധായകനായും രചയിതാവായും ജിസ് ജോയ് പ്രവർത്തിച്ചു. ആദ്യ ചിത്രം ആസിഫ് അലി, അപർണ ഗോപിനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള സിനിമ 'ബൈസിക്കിൾ തീവ്സ്'. 2013ലായിരുന്നു ഈ സിനിമയുടെ വരവ്. അതിനു ശേഷം പിന്നെയും നാല് വർഷങ്ങൾ കഴിഞ്ഞ് സൺഡേ ഹോളിഡേ. ആദ്യ ചിത്രത്തിന് കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ ജിസ് ജോയ് തന്നെയായിരുന്നു. പിന്നീട് കഥാ വിഭാഗത്തിൽ നിന്നും ജിസ് ജോയ് പിൻവാങ്ങി
advertisement
അതിനു ശേഷം റിലീസ് ചെയ്ത ചിത്രം 'വിജയ് സൂപ്പറും പൗർണ്ണമിയും' സൂപ്പർഹിറ്റായി. ഈ ചിത്രം മുതൽമുടക്കിനേക്കാൾ ഏതാണ്ട് പത്തിരട്ടി ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ നേടിയെടുത്തു. മൂന്നരക്കോടി രൂപയിൽ നിർമിച്ച ചിത്രം 30 കോടി രൂപ കളക്റ്റ് ചെയ്‌തു. 'പെല്ലി ചൂപ്പുലു' എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു 'വിജയ് സൂപ്പറും പൗർണ്ണമിയും'. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ആയിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ. അതിനു ശേഷം ഒരു ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്‌തു
advertisement
ശേഷം വന്ന ചിത്രം 'മോഹൻ കുമാർ ഫാൻസ്' സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, സിദ്ധിഖ്, രമേശ് പിഷാരടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി. ആന്റണി വർഗീസ്, ആസിഫ് അലി, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'ഇന്നലെ വരെ' ഒ.ടി.ടിയിൽ എത്തി. സോണി ലിവിൽ റിലീസ് ചെയ്ത സിനിമയായിരുന്നു. മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടിയ ബിജു മേനോൻ നായകനായ 'തലവൻ' ആണ് ജിസ് ജോയ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. 2025ൽ ജിസ് ജോയ് മറ്റൊരു സിനിമ സംവിധാനം ചെയ്തില്ല
advertisement
സിനിമാ, പരസ്യചിത്ര കാലത്തിനും മുൻപ് ഫാക്ടറിയിൽ ജോലിക്ക് പോയിരുന്ന ഒരു ജിസ് ജോയ് ഉണ്ടായിരുന്നു. ഒരഭിമുഖത്തിലാണ് സംവിധായകൻ അക്കാര്യം വെളിപ്പെടുത്തിയത്. 'നൂറ് കിലോ മുളക് ചാക്ക് തോളിൽ ചുമക്കുന്ന' തന്നെ സങ്കൽപ്പിക്കാൻ കഴിയുമോ എന്ന് ജിസ് ജോയ്. വീട്ടുകാരെ ആശ്രയിക്കാതെ, സ്വപ്നം കണ്ട ടൂർ പോകാൻ സ്വന്തമായി പണിക്ക് പോയി സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. അതിനായി ഫാക്ടറിയിൽ ജോലി അന്വേഷിച്ചു പോവുകയായിരുന്നു എന്ന് ജിസ് ജോയ്








