എഴുപത്തിയഞ്ച് കിലോ കഞ്ചാവുമായി 2 സ്ത്രീകളടക്കം ഒരു കുടുംബത്തിലെ 4 പേര് ചാലക്കുടിയില്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവ് ടാക്സി കാറില്‍ കടത്തുന്നതിനിടെയാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. മണ്ണാര്‍ക്കാട്ട് കാരകുറിശ്ശി കല്ലംഞ്ചൊലെ കല്ലടി വീട്ടില്‍ ഇസ്മയില്‍(31),വയനാട് വൈത്തിരി മേപ്പാടി ഏലസം വീട്ടില്‍ മുനീര്‍(32), മുനീറിന്റെ ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ(28), ബന്ധുശ്വേത(28) എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂരില്‍നിന്ന് വാടയ്ക്ക് വിളിച്ച കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ടാക്സി കാര്‍ ഡ്രൈവറോട് നെടുമ്പാശ്ശേരി എയര്പോര്ട്ടിലേക്കെന്നു പറഞ്ഞാണ് ഓട്ടം വിളിച്ചത്. കാറില്‍ കഞ്ചാവാണെന്ന് ഡ്രൈവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
read also- Cannabis |പിടിച്ചെടുത്തത് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ്; ഓട്ടുകമ്പനിയുടെ ചൂളയില്‍ കൂട്ടിയിട്ട് കത്തിച്ച് പോലീസ്
എക്സൈസ് ഇന്റലിജന്‍സ് ഐ.ജി എസ്. മനോജ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ദേശീയപാതയില്‍ അര്‍ധരാത്രി മുതല്‍ കാത്തുനിന്നിരുന്നു. പുലര്‍ച്ചെ 1.30ക്ക് ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിലെത്തിയ കാര്‍ അധികൃതര്‍ തടഞ്ഞു. തുടക്കത്തില്‍ എക്സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലാരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തിലെത്തണമെന്നാണ് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
read also- Cannabis Seized | കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് കടത്ത്; രണ്ടു പേര് പിടിയില്‍
പിന്നീട് വിശദമായി കാര്‍ പരിശോധിച്ചപ്പോഴാണ് 30 ഓളം പക്കറ്റുകളിലായി ട്രാവല്‍ ബാഗ്കളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 75 കിലോ കഞ്ചവാണ് പിടികൂടിയത്. ഇതിന് 2 കോടിക്കു മേല്‍ വില വരുമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയില്‍ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കാനാണ് കഞ്ചാവ് കൊണ്ടുവന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ പണം മുടക്കിയവരെ കുറിച്ച് പരിശോധിച്ച് വരികയാണ്.
read also - Cannabis Seized | അഭിഭാഷകന്റെ വീട്ടില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി; കൊണ്ടുവന്ന ആള് കടന്നുകളഞ്ഞു
ഇസ്മയിലാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണെന്ന് എക്സൈസ് അറിയിച്ചു. ആന്ധ്രയിലുള്ള സംഘമാണ് ഇവര്‍ക്ക് കഞ്ചാവ് കോയമ്പത്തൂരിലെത്തിച്ചുനല്കിയത്.ചാലക്കുടി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ. അശ്വിന് കുമാര്‍, അസി. ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്, ഓഫീസര്‍മാരായ കെ.എസ്. ഷിബു, പി.ആര്. സുരേന്ദ്രന്, കെ.ജെ. ലോനപ്പന്, പി.ആര്. സുനില്‍കുമാര്‍, വനിത സി.ഇ.ഒ. സിജി എന്നിവര്‍ കഞ്ചാവു പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Reckless driving | കുടുംബനാഥനായ യുവാവ് പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ ഇടിച്ച് മരിച്ചു;കുട്ടിയുടെ പിതാവിനെതിരെ കേസ്
കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവിന് ദാരുണാന്ത്യം. പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്റണിക്കെതിരെ പോലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.
ആന്റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന് തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ അപകടം സംഭവിക്കുകോയ ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. കൗമാരക്കാരില്‍ ലൈസന്‍സ് പ്രായം എത്തുന്നതിന് മുന്‍പേ ഉള്ള വാഹനമൊടിക്കല്‍ വ്യാപകമായി അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പോലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.