ഇന്റർഫേസ് /വാർത്ത /Crime / വിവാഹം മുടങ്ങിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ

വിവാഹം മുടങ്ങിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ

ഹാരിഷ് മുഹമ്മദ്

ഹാരിഷ് മുഹമ്മദ്

സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരന്‍ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്

  • Share this:

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ പ്രതിശ്രുത വരൻ അറസ്റ്റിൽ. പള്ളിമുക്ക് സ്വദേശിയും സീരിയൽ താരം ലക്ഷ്മി പ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം സ്വദേശി വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും ഹാരിഷ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

Also Read: ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ക്വറന്റീൻ കേന്ദ്രത്തിൽ; വീട്ടിലെത്തും മുൻപ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പത്ത് വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാൽ പിന്നീട് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.

എന്നാൽ വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. ഇതോടെ റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതാണ് റംസി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

First published:

Tags: Arrest, Commit suicide, Kollam News, Marriage scam