കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ (gold smuggling case) അറസ്റ്റിലായ ഷാബിൻ പണം കൈമാറിയത് ഹവാല (Hawala) ഇടപാട് വഴിയെന്ന് കസ്റ്റംസ്. അറസ്റ്റിലായ ഷാബിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറിയതെന്നാണ് ഷാബിൻ നൽകിയ മൊഴി.
സ്വർണ്ണക്കള്ളക്കടത്തിനായി ഷാബിൻ 65 ലക്ഷവും ഇയാളുടെ രണ്ട് സുഹൃത്തുക്കൾ 35 ലക്ഷം രൂപയും മുടക്കി. ഒരുകോടി രൂപ ദുബായിലുളള സിറാജുദ്ദീന് അയച്ചു കൊടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും കെ.പി. സിറാജുദ്ദീൻ സ്വർണക്കളളക്കടത്ത് നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി ഷാബിനെ കസ്റ്റംസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്ത ഇയാളെ വൈകുന്നേരം വരെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറോഫീസിൽ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മുപ്പത്തടം സ്വദേശി അഫ്സൽ, പാലച്ചുവട് സ്വദേശി സുധീർ എന്നിവരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാബിന്റെ കൂട്ടാളി പി.എ. സിറാജുദീനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ സിറാജുദീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് ഇറച്ചിവെട്ട് യന്ത്രങ്ങൾ എത്തിയത്. അറസ്റ്റിലായ ഷാബിൻ തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഇബ്രാഹിംകുട്ടിയുടെ മകനാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്‍റീവ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോ 232 ഗ്രാം സ്വര്‍ണ്ണം പിടികൂടുന്നത്. എറണാകുളത്തെ തുരുത്തുമ്മേല്‍ എന്‍റര്‍പ്രൈസസിന്‍റെ പേരിലാണ് ഇറച്ചിവെട്ടു യന്ത്രം ഇറക്കുമതി ചെയ്തത്. ഈ സ്ഥാപനത്തിന്റെ സഹ ഉടമകളിൽ ഒരാളാണ് തൃക്കാക്കര മുൻസിപ്പാലിറ്റി വൈസ് ചെയർമാന്റെ മകനായ ഷാബിൽ.
തുരുത്തുമ്മേല്‍ എന്‍റര്‍പ്രൈസസിലെ നാലു ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയത്. എന്നാൽ തന്റെ മകന് സംഭവവുമായി ബന്ധമില്ലെന്ന നിലപാടിലാണ് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം.
Summary: Shabin, who was arrested in a case involving smuggling gold in a slaughter machine was handed over the money through a hawala transaction, Customs said. Shabin was arrested and remanded. The interrogation of others in custody continuesഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.