പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്

Last Updated:

പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവർത്തിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

ന്യൂഡൽഹി: മുപ്പത്തിയാറുകാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തലാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. ദ്വാരക പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ ആദ്യം പരാതിയുമായി എത്തിയത്. പിന്നീട് ഇത് ഗുരുഗ്രാം സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉത്തം നഗർ സ്വദേശിയായ സ്ത്രീ ഡൽഹിയിലെ ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്തു വരികയാണ്. ഇവരുടെ പരാതി അനുസരിച്ച് ഹരിയാന പൊലീസ് ഹെഡ് കോൺസ്റ്റബിള്‍ ആയ സുധീർ എന്നയാളുമായി ഇവർ പരിചയത്തിലായിരുന്നു. റോഹ്തക് സ്വദേശിയായ ഇയാളെ 2017 ലാണ് പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്നതോടെ സുധീർ തന്നെ ഒരു ഹോട്ടൽ മുറിയിലെത്തിക്കുകയും അവിടെ വച്ച് പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി പീഡനം പലതവണ ആവർത്തിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
advertisement
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൊലീസുകാരൻ തള്ളിയിട്ടുണ്ട്. സ്ത്രീ പറയുന്നതൊക്കെ തെറ്റാണെന്നും എന്ത് അന്വേഷണത്തിനും തയ്യാറാണെന്നുമാണ് നിലവിൽ ഗുരുഗ്രാം സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുധീർ പറയുന്നത്. അതേസമയം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
'പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ വ്യക്തമാകുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. സ്ത്രീയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്' സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേഷ് യാദവ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്
Next Article
advertisement
കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ മരിച്ചു; 25 ഓളംപേർക്ക് പരിക്ക്
കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ മരിച്ചു; 25 ഓളംപേർക്ക് പരിക്ക
  • കനത്ത മൂടൽമഞ്ഞിൽ യമുന എക്‌സ്പ്രസ്‌വേയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് നാലുപേർ മരിച്ചു

  • അപകടത്തിൽ 25 ഓളംപേർക്ക് പരിക്കേറ്റു, ഏഴു ബസുകളും മൂന്ന് കാറുകളും അപകടത്തിൽ ഉൾപ്പെട്ടു

  • അഗ്നിരക്ഷാസേനയും പോലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി, ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു

View All
advertisement