ഇൻഫോപാർക്കിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തനത്തിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് റിപ്പോർട്ട്
കൊച്ചി: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ. പാർക്ക് സെന്‍റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഇൻഫോപാർക്ക് പൊലീസ്. ശനിയാഴ്ച ജീവനക്കാരാണ് പ്രവർത്തനക്ഷമമായ നിലയിൽ ക്യാമറ കണ്ടെത്തിയത്.
ഇൻഫോപാർക്കിലെ പാർക്ക് സെന്‍റർ കെട്ടിടത്തിലെ രണ്ടാനിലയിലെ വനിതാ ശുചിമുറിയിലെ വാഷ് ബേസിനിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു ക്യാമറ. ഇൻഫോ പാർക്ക് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ഈ മാസം 26ന് ഉച്ചകഴിഞ്ഞാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത് എന്ന് എഫ്ഐആറിൽ പറയുന്നത്. ബിഎൻഎസ് 77, ഐടി ആക്ടിലെ 66(ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പാർക്ക് സെന്ററിലെ ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 30, 2025 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻഫോപാർക്കിലെ വനിതാ ശുചിമുറിയിൽ ഒളിക്യാമറ; കണ്ടെത്തുന്ന സമയത്തും ക്യാമറ പ്രവർത്തനത്തിൽ