അമ്മയെ ധിക്കരിച്ച് ഇതരമതസ്ഥനായ ഷിജുവിന്റെ കൈപിടിച്ച പ്രീതി; 17 വർഷത്തെ ദാമ്പത്യം അവസാനിക്കുമ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
ഷിജുവും പ്രീതിയും ഒരു മകളുടെ മാതാപിതാക്കളാണ്. മകൾ പിറന്ന ശേഷം ഇവർ ഇസ്ലാം മതാചാര പ്രകാരം ഒരു വിവാഹം ചെയ്തിരുന്നു
90 കിഡ്സ് എന്ന് വിളിക്കപ്പെടുന്ന തലമുറയിൽ യുവതികളായിരുന്നവർക്ക് നടൻ ഷിജു എ.ആറിനെ കണ്ട് ക്രഷ് അടിക്കാതെയിരുന്നിരിക്കില്ല. 'ഇഷ്‌ടമാണ് നൂറുവട്ടം' എന്ന സിനിമയിൽ രശ്മി സോമന്റെ നായകനായ സുന്ദരൻ അത്രയേറെ ആരാധികമാരെ സമ്പാദിച്ചിരുന്നു. അന്ന് ക്രഷ് അടിച്ച യുവതികളിൽ ഒരാൾ കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പ്രീതി. സി.ഡിയിൽ സിനിമ കണ്ട പ്രീതിക്ക് നായകനെ നന്നേ ബോധിച്ചു. നല്ല ഉയരമുള്ള സുന്ദരനായ ചെറുപ്പക്കാരന്റെ മുഖം പതിഞ്ഞത് പ്രീതിയുടെ ഹൃദയത്തിലാണ്. പിന്നീട് ഭാര്യയായി മാറി, ഇപ്പോൾ നീണ്ട 17 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമ്പോൾ ഷിജുവിനും പ്രീതിക്കും ഇടയിൽ ഉണ്ടായ പ്രണയത്തിന്റെ കഥ കുറച്ചേറെ പറയാനുണ്ട്
advertisement
കുറച്ചു വർഷങ്ങൾക്ക് ശേഷം പ്രീതി കുവൈറ്റ് എയർവേയ്‌സിൽ എയർ ഹോസ്റ്റസായി ജോലിക്ക് ചേർന്നു. കുവൈറ്റ്- ചെന്നൈ സെക്‌ടറിലായിരുന്നു പ്രീതിക്ക് ഡ്യൂട്ടി. ചെന്നൈ എയർപോർട്ടിൽ പ്രീതി ഷിജുവിനെ ആദ്യമായി നേരിൽക്കണ്ടു. ചെന്നൈയിൽ നിന്നുള്ള ഷിജു, ഹൈദരാബാദിലെ തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. മലയാളിയെന്നും, പ്രീതിയെന്നാണ് പേരെന്നും, സിനിമകൾ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞും പ്രീതി പരിചയപ്പെട്ടു. പിരിയുമ്പോൾ ഇരുവരും മൊബൈൽ ഫോൺ നമ്പർ പങ്കിട്ടു (തുടർന്ന് വായിക്കുക)
advertisement
ഒരു ദിവസം ഷിജു പ്രീതിയെ വിളിച്ചു. സിനിമയുടെ പേരുപോലെ ഒരു വാക്ക്. 'എനിക്ക് ഇഷ്‌ടമാണ്'. ഒരു സെലിബ്രിറ്റിയിൽ നിന്നും ഫോൺ കോൾ വന്ന ത്രില്ലിലായിരുന്നു പ്രീതി. ശരിക്കും ഷിജു പ്രണയം തുറന്നു പറഞ്ഞതായിരുന്നു. അവർ ദിവസങ്ങളോളം രാത്രികാലങ്ങളിൽ ഫോൺ സംഭാഷണം തുടർന്നു. ഒരാഴ്ച കഴിഞ്ഞതും, ഷിജു പ്രൊപ്പോസ് ചെയ്തു. ഷിജു ഇസ്ലാം മതത്തിലെന്ന കാര്യം ക്രിസ്തുമത വിശ്വാസിയായ പ്രീതി അറിയുന്നത് അപ്പോഴാണ്. അനുജത്തി പ്രിയയോട് കാര്യം അവതരിപ്പിച്ചതും, മറ്റൊരു മതവും, അദ്ദേഹം നടനാണ് എന്ന കാര്യവും ചൂണ്ടിക്കാട്ടി 'സൂക്ഷിക്കണം' എന്നായിരുന്നു പ്രിയ പറഞ്ഞത്. സൗന്ദര്യം കണ്ട് ഭ്രമിച്ചെങ്കിലും, സംസാരത്തിൽ നിന്നും അദ്ദേഹം ഒരു പാവമെന്നു പ്രീതി മനസിലാക്കി
advertisement
തീരുമാനമെടുക്കാൻ സമയം വേണമെന്നായി പ്രീതി. കുവൈറ്റിൽ താമസിക്കുന്ന അമ്മ മറിയാമ്മയിൽ നിന്നും അനുവാദം തേടാൻ പോയ പ്രീതിക്ക് നിരാശയായിരുന്നു ഫലം. അച്ഛൻ മരിച്ചുപോയിരുന്നു. ഉടൻ തന്നെ എന്താണ് സംഭവിക്കുന്നതെന്നറിയാൻ മറിയാമ്മ നാടായ തിരുവനന്തപുരത്തേക്ക് പറക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും പ്രീതി ഷിജുവിനെ സമ്മതമറിയിച്ചിരുന്നു. 2008 ഡിസംബർ നാലിന് പ്രീതി അമ്മയുടെ മാതാപിതാക്കളുടെ വീടുവിട്ടിറങ്ങി കൊച്ചിയിൽ വച്ച് ഷിജുവിനെ കണ്ടു. ഡിസംബർ എട്ടിന് രജിസ്റ്റർ വിവാഹം
advertisement
'ആന്റി, പ്രീതി എന്റടുത്ത് സുരക്ഷിതയാണ്' എന്ന് ഷിജു മറിയാമ്മയെ അറിയിച്ചു. സമ്മതിക്കാതെ നിർവാഹമില്ലായിരുന്നു അവർക്ക്. തിരുവന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ പ്രീതി, അമേരിക്കയിൽ നിന്നും രണ്ടുവർഷത്തെ നിയമപഠനം പൂർത്തിയാക്കി. അവർ പ്രഗത്ഭയായ ഭരതനാട്യം, കുച്ചിപ്പുഡി നർത്തകി കൂടിയാണ്. പോളിമർ ആഭരണങ്ങൾ ചെയ്യുന്നതിൽ പ്രീതി പ്രാവീണ്യം നേടിയിരുന്നു
advertisement
ഷിജുവും പ്രീതിയും ഒരു മകളുടെ മാതാപിതാക്കളാണ്. മകൾ പിറന്ന ശേഷം ഇവർ ഇസ്ലാം മതാചാര പ്രകാരം ഒരു വിവാഹം ചെയ്തിരുന്നു. പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരിയാണ് പ്രീതിയെങ്കിൽ ഷിജു ശാന്തശീലനാണ് എന്നൊരിക്കൽ പ്രീതി പറഞ്ഞിരുന്നു. ഷിജു നന്നായി ഭക്ഷണം പാകം ചെയ്യുകയും ചെയ്യും. ഇനി സുഹൃത്തുക്കളായി തുടരും എന്നാണ് വിവാഹമോചന വാർത്ത പോസ്റ്റ് ചെയ്തുകൊണ്ട് ഷിജു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്










