Murder | ഭാര്യയുടെ മരണത്തില്‍ മകനെ കുടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

Last Updated:

രമയെ കൊലപ്പെടുത്തിയത് താനല്ലെന്നും മകനായിരിക്കുമെന്നും ശശി പൊലീസിനോട് പറഞ്ഞു.

ആലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടൈത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുറക്കാട് ശ്യാം നിവാസില്‍ രമ മരിച്ചതിലാണ് ഭര്‍ത്താവ് ശശിയെയാണ് അറസ്റ്റ് ചെയ്തത്. രമയെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
അമ്മയുടെ മരണത്തില്‍ സംശയമുള്ളതായി ഇളയ മകന്‍ ശരത് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്നാല്‍ രമയെ കൊലപ്പെടുത്തിയത് താനല്ലെന്നും മകനായിരിക്കുമെന്നും ശശി പൊലീസിനോട് പറഞ്ഞു. എന്നാല്‍ രമയുടെ മരണസമയത്ത് ശരത് ചേര്‍ത്തലയില്‍ പരീഷ എഴുതുന്നതിനായി പോയിരുന്നതായി പൊലീസിന് വ്യക്തമായി.
കസ്റ്റഡിയിലിരിക്കെ ശശി വ്യത്യസ്ത മൊഴികളാണ് നല്‍കിയത്. അതേസമയം രമയുടെ സഹോദരി മരണ ദിവസം രാവിലെ രമയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ പത്തു സെക്കന്റോളം സംസാരിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ശശിയെ വിളിച്ചപ്പോള്‍ രമ മരിച്ചെന്ന് ഇയാള്‍ സഹോദരിയെ അറിയിച്ചു.
advertisement
മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ 4 ഉം ശരീരത്ത് 3 മുറിവും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടിയാരുന്നു. ഇതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് സര്‍ജന്‍ ഡോ: സ്‌നേഹല്‍ അശോകിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ പ്രത്യേക പരിശോധനയും നടത്തി. പാര്‍ക്കിന്‍സന്‍സ്, ആസ്ത്മ രോഗങ്ങളുണ്ടായിരുന്ന രമയുടെ മരണകാരണം ആയുധം കൊണ്ടുള്ള ആക്രമണമല്ലെന്നും മര്‍ദനമാണെന്ന് തെളിഞ്ഞു.
advertisement
മയും മകന്‍ ശരത്തും ശശിയുമായി പിണങ്ങി കഴിയുകയായിരുന്നു. മറ്റൊരു മുറിയില്‍ തനിച്ചാണ് ശശി കഴിഞ്ഞിരുന്നത്. രമയെ ശശി ഉപദ്രവിച്ചിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ശശിയെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | ഭാര്യയുടെ മരണത്തില്‍ മകനെ കുടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement