കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച് ഹൈക്കോടതി. എന്നാൽ, പ്രതിക്കെതിരായ പോക്സോ കുറ്റം റദ്ദാക്കി.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ പിതാവിന്‍റെ അപ്പീലിൽ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന് വിലയിരുത്തിയാണ് പോക്സോ കുറ്റം റദ്ദാക്കിയത്.
Also Read- വഴിത്തർക്കം; മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ചു; അയൽവാസികൾ കസ്റ്റഡിയിൽ
മദ്യപാനിയായ പ്രതി ഭാര്യയെ എന്തെങ്കിലും ആവശ്യം പറഞ്ഞ് വീടിന് പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. രണ്ടു വർഷത്തോളം പീഡനം തുടർന്നു. പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു.
Also Read- 'ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം' ഇന്റർനെറ്റിൽ നോക്കി പഠിച്ചു; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ
പെൺകുട്ടിയും മാതാവും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണ കോടതി പ്രതിക്ക് മരണംവരെ തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേയാണ് പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമാക്കി ഹെഡ്‌മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്നും കോടതി വിലയിരുത്തി.
പേരയ്ക്ക പറിക്കാനെത്തിയ 11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 51കാരന് ആറുവർഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുള്‍ നാസറിനെ(51) യാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരയ്ക്ക പറിക്കാനെത്തിയ 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യോളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ എസ് പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.