കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി

Last Updated:

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പിടിയിലായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാറ്റുചാരായവുമായി പിടിയിൽ. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മകളുടെ പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കൾക്കുവേണ്ടി ചാരായം വാങ്ങാൻ പോയ സമയത്താണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളെയും സംഭവത്തിൽ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരിങ്ങലിലെ വീടിനടുത്തുള്ള ബന്ധുവീട്ടില്‍ വെച്ചാണ് പിടിയിലാകുന്നത്.
മൂന്നരലിറ്റര്‍ ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവ എക്സൈസ് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റുചാരായവുമായി പിടികൂടി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement