ആൾമാറാട്ടം നടത്തി വീടും സ്ഥലവും തട്ടിയെടുത്ത സംഭവത്തിൽ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും
- Published by:ASHLI
- news18-malayalam
Last Updated:
ആള്‍മാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ മാത്രമാണ് ഇതുവരെ പിടിയിലായത്
തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വീടും സ്ഥലവും തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും. തട്ടിപ്പിലെ മുഖ്യസൂത്രധാരൻ മണികണ്ഠൻ ആണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ മണികണ്ഠൻ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു.
ആരോപണം ഉയർന്നിട്ടും അനന്തപുരി മണികണ്ഠനെതിരെ കോൺഗ്രസ് നടപടി എടുക്കാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തിയ വ്യാജ രേഖകള്‍ ചമച്ച രണ്ടു സ്ത്രീകൾ മാത്രമാണ് ഇതുവരെ പിടിയിലായത്.
ഇടപാടിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രവാസിയുടെ ഭൂമി തട്ടിയെടുക്കുന്നതിനു വേണ്ടി മുൻ ആധാരം കളവുപോയെന്നടക്കം പ്രതികൾ രേഖയുണ്ടാക്കിയതായി വ്യക്തമാണ്. കേസിൽ മുഖ്യ കണ്ണിയെന്ന് തെളിഞ്ഞിട്ടും മണികണ്ഠനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തില്ലെന്നതും വിമർശനങ്ങൾക്കിടയാക്കുന്നു.
advertisement
ഡോറ അസറിയ ക്രിപ്‌സി എന്ന സ്ത്രീയുടെ 10 സെന്റ് സ്ഥലവും വീടുമാണ് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു വിറ്റത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി മെറിന്‍ ജേക്കബ് (27)ആണ്.
Location :
Thiruvananthapuram,Kerala
First Published :
July 12, 2025 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആൾമാറാട്ടം നടത്തി വീടും സ്ഥലവും തട്ടിയെടുത്ത സംഭവത്തിൽ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും