advertisement

കോഴിക്കോട് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവർത്തകൻ മരിച്ചു

Last Updated:

സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം

News18
News18
കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് (34) ആണ് മരിച്ചത്. പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്ക് സമീപമായിരുന്നു അപകടം. മരിച്ച സന്ദീപ് സ്ഥാനാർഥി ദേവാനന്ദിന്റെ സഹോദരന്റെ മകനാണ്. പടക്കം പൊട്ടിയതിന് പിന്നാലെ സ്‌കൂട്ടറിന്റെ പെട്രോൾ ടാങ്കിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചു. സന്ദീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട് ഇയാൾ ചികിത്സയിലാണ്.
advertisement
അതേസമയം, മലപ്പുറത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവിലാണ് സംഭവം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്.
ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയായിരുന്നു അപകടം.സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയും സ്‌കൂട്ടറിന് സമീപം നിന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവർത്തകൻ മരിച്ചു
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement