ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവർക്കുമെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. റംസിയയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടു പിടിക്കുകയും, താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന റംസിയ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് റംസിയ, താമരാക്ഷനൊപ്പം കാറിൽ കയറി കടന്നുകളയുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് റംസിയയെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇടുക്കിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കിയിൽ താമരാക്ഷന്‍റെ ബന്ധുവീട്ടിൽ നിന്നാണ് കമിതാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി; ഇരുവരും പിടിയിൽകോഴിക്കോട്: വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്.
Also Read-
ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചനകോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ സഹായത്തോടെയാണ് പയ്യന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബാങ്കിൽനിന്ന് വായ്പയെടുത്ത നാലു ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതിയെ കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.
പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ് ഐ അറസ്റ്റിൽപ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നുവെന്നും ശാരീരിക, മാനസിക പീഡനം നടത്തുന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. യുപി ഗൊരഖ്പൂരിലെ ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ വിജയ് തിവാരിയാണ് അറസ്റ്റിലായത്. 2014ലാണ് തിവാരി വിവാഹിതനായത്. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടും പീഡനം തുടർന്നു. റാംപുർ കാർഖാന പൊലീസാണ് തിവാരിയെ അറസ്റ്റ് ചെയ്തത്.
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കാറുണ്ടെന്നും എതിർക്കുമ്പോൾ ക്രൂരമായി മർദിക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. 2017ൽ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ ഇടപെട്ട് ചർച്ച നടത്തി വീണ്ടും യുവതി ഭർതൃവീട്ടിലെത്തി. ഇതോടെ കാര്യങ്ങൾ വഷളായി. പിന്നീട് 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു പീഡനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.