Sexual Assault Case| 'പരാതിക്കാർ ആരെന്നുപോലും അറിയില്ല'; പീഡനക്കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി സ്റ്റേഷനിൽ ഹാജരായി
- Published by:Rajesh V
- news18-malayalam
Last Updated:
''എട്ടു വർഷത്തിനിടെ 3000ത്തിലധികം പേർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ തനിക്കെതിരെ ക്യാംപെയ്ൻ നടത്തിയത് വർഷങ്ങൾക്ക് മുൻപ് എനിക്കൊപ്പം വന്നുപഠിച്ച യുവതിയാണ്.''
കൊച്ചി: പീഡനക്കേസിൽ (Sexual Assault Case) പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി (Aneze Anzare) പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. ഇന്നു മുതൽ നാലു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. നാല് കേസുകളാണ് അനീസ് അൻസാരിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ വിദേശത്തുള്ള പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിൽ ഒരു പരാതിക്കാരിയുടെ മൊഴിയെടുക്കാനുള്ള നടപടി അന്വേഷണ സംഘം പൂർത്തിയാക്കി. അതേസമയം, തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അനീസ് അൻസാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എട്ടു വർഷത്തിനിടെ 3000ത്തിലധികം പേർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും തനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ തനിക്കെതിരെ ക്യാംപെയ്ൻ നടത്തിയത് വർഷങ്ങൾക്ക് മുൻപ് എനിക്കൊപ്പം വന്നുപഠിച്ച യുവതിയാണ്. പരാതി നൽകിയവർ ആരാണെന്നു പോലും അറിയില്ല. അവരെ ഞാൻ മേക്കപ്പ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയില്ലെന്നും അനീസ് പറഞ്ഞു.
advertisement
ജോലിയിൽ നിന്നു പിരിച്ചുവിട്ട കടയുടമയായ യുവതിയെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് യുവാവ് തൊഴിലുടമയായ യുവതിയെ തീകൊളുത്തികൊലപ്പെടുത്തി. അക്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. അക്രമം തടയാൻ ഇടപെട്ട സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും പൊള്ളലേറ്റു. മഹാരാഷ്ട്ര പൂനെയിലെ സോമനാഥ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
advertisement
''മിലിന്ദ് നാഥ്സാഗർ എന്ന യുവാവ് ബാലാ ജനിങ്ങിന്റെ തയ്യൽക്കടയിലെ തൊഴിലാളിയായിരുന്നു. എട്ടുദിവസം മുൻപ് ഇയാളെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടു. ഇതിന്റെ വൈരാഗ്യത്തിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെ കടയിലെത്തിയ മിലിന്ദ് ബാലാ ജനിങ്ങിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു''- ചന്ദൻ നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുനിൽ ജാദവ് പറഞ്ഞു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മിലിന്ദ് ചൊവ്വാഴ്ച പുലർച്ചെയോടെ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ ജനിങ് പിന്നാലെ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. തയ്യൽ കടയുടെ സമീപത്ത് മൊബൈൽ ഷോപ്പ് നടത്തിയിരുന്നുയാളിന് ശരീരത്തിൽ 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്കും പൊള്ളലേറ്റത്.
Location :
First Published :
April 27, 2022 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Assault Case| 'പരാതിക്കാർ ആരെന്നുപോലും അറിയില്ല'; പീഡനക്കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി സ്റ്റേഷനിൽ ഹാജരായി