BREAKING | പരാതിക്കാരി ഫോൺ റെക്കോഡ് ഹാജരാക്കി; വിനായകനെ അറസ്റ്റു ചെയ്തേക്കും
Last Updated:
വിനായകനെതിരെ സൈബര്‍ ആക്രമണം നടന്നപ്പോഴാണ് യുവതി നടനില്‍ നിന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
കല്‍പറ്റ: അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ പൊലീസ് അറസ്റ്റു ചെയ്‌തേക്കും. അന്വേഷണസംഘത്തിന് മുന്നില്‍ യുവതി തെളിവ് ഹാജരാക്കിയ സാഹചര്യത്തിലാണ് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ യുവതി ഫോണ്‍ റെക്കോഡും ഹാജരാക്കിയിട്ടുണ്ട്.
പരിപാടിക്ക് ക്ഷണിക്കാനായി ഫോണില്‍ വിളിച്ചപ്പോഴാണ് വിനായകന്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തന്നോട് സംസാരിച്ചതെന്നാണ് ദളിത് ആക്ടിവിസ്റ്റായ യുവതി പരാതിപ്പെട്ടത്. സംഭവത്തില്‍ കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120-ഛ എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.
വിനായകനെതിരെ സൈബര്‍ ആക്രമണം നടന്നപ്പോഴാണ് യുവതി നടനില്‍ നിന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
advertisement
Location :
First Published :
June 18, 2019 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
BREAKING | പരാതിക്കാരി ഫോൺ റെക്കോഡ് ഹാജരാക്കി; വിനായകനെ അറസ്റ്റു ചെയ്തേക്കും


