ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; ശരീരമാകെ മുറിവുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു
ന്യൂഡൽഹി: പത്തനംതിട്ട തിരുവല്ല സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി പി സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി 9 മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു.
പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. പഴ്സും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളും കണ്ടെത്തി. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. സംസ്കാരം പിന്നീട് ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളേജ് വിദ്യാർത്ഥി).
Location :
New Delhi,New Delhi,Delhi
First Published :
September 30, 2023 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; ശരീരമാകെ മുറിവുകൾ