കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചതിന് അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനും മർദനം

Last Updated:

ആദ്യ രണ്ടുതവണ അമ്മയ്ക്ക് മർദ്ദനമേറ്റു പോലീസിൽ പരാതി നൽകിയപ്പോൾ വാർഡ് മെമ്പറുടെ ഇടപെടൽ മൂലം പോലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും പരാതി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചതിന് അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും മർദ്ദിച്ചതായി പരാതി. ആദ്യ രണ്ടുതവണ അമ്മയ്ക്ക് മർദ്ദനമേറ്റു പോലീസിൽ പരാതി നൽകിയപ്പോൾ വാർഡ് മെമ്പറുടെ ഇടപെടൽ മൂലം പോലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും പരാതിയുണ്ട്.
പത്തനാപുരം പിറവന്തൂർ അജിവിലാസത്തിൽ പ്രീതയും മകനുമാണ് പരാതിക്കാർ. മർദ്ദനത്തിനിരയായ പ്രീതയും മകനും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ മാസം എട്ടാം തീയതിയാണ് ഇരുവർക്കും മർദ്ദനമേൽക്കുന്നത്. പ്രീതയ്ക്ക് സ്വർണ്ണവും പണവും നൽകാനുള്ള സിനിയുടെ മകളുടെ ഭാവി വരനാണ് മർദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
10 പവനോളം സ്വർണവും 2 ലക്ഷം രൂപയും പ്രീതിയിൽ നിന്നും സിനി കൈപ്പറ്റിയതായി മുദ്രപത്രത്തിൽ രേഖാമൂലം സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ തെളിവുണ്ട്. ഈ പണവും സ്വർണ്ണവും തിരികെ ചോദിച്ചതിനാണ് ആദ്യം പ്രീതയ്ക്ക് 2022 നവംബറിൽ മർദ്ദനം ഏൽക്കുന്നത്.
advertisement
മർദ്ദനത്തിനിരയായ പ്രീത ആശുപത്രിയിൽ ചികിത്സ തേടിയതോടെ സിനി, സിനിയുടെ ഭർത്താവ് സതീശൻ, മക്കളായ കീർത്തി, കിരൺ എന്നിവർക്കെതിരെ പുനലൂർ പോലീസിൽ പരാതി നൽകി.
എന്നാൽ വാർഡ് മെമ്പർ പ്രതികൾക്ക് വേണ്ടി ഇടപെടൽ നടത്തിയതിനാൽ പരാതിയുമായി എത്തിയ തങ്ങളെ പോലീസ് അപമാനിച്ച് വിടുകയായിരുന്നു എന്നും പ്രീത പറയുന്നു.
പുനലൂർ പോലീസിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെ വനിതാ സെല്ലിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ സെല്ലിൽ നിന്നും വിശദമായ അന്വേഷണം നടത്തുകയും രണ്ട് കൂട്ടരേയും കൗൺസിലിങ്ങിന് വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയും ചെയ്തു.
advertisement
ഇതിന്റെ വൈരാഗ്യത്തിലാണ് ഈ മാസം എട്ടാം തീയതി സിനിയുടെ മകളുടെ ഭാവിവരൻ പ്രീതയെയും മകനെയും ക്രൂരമായി മർദ്ദിക്കുന്നത് എന്ന് പുനലൂർ പോലീസിൽ നൽകിയ പുതിയ പരാതിയിൽ പറയുന്നു. പ്രീതയുടെ കഴുത്തിനും ചെവിക്കും അടിവയറ്റിനും മർദ്ദനമേറ്റിട്ടുണ്ട്.
പ്ലസ് വൺ വിദ്യാർഥിയായ മകനും മർദ്ദനമേറ്റു. വയറ്റിൽ ശക്തമായി ചവിട്ടിയത് മൂലം സ്കാനിങ്ങിന് വിധേയമാക്കിയിരിക്കുകയാണ് ഇപ്പോൾ. പ്രതികളെ സംരക്ഷിക്കുന്ന നിലപാടിൽ നിന്നും പോലീസ് പിന്മാറണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രീത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
advertisement
Summary: Malayali man beats up a mother and her son for not returning their money
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടം വാങ്ങിയ സ്വർണവും പണവും തിരികെ ചോദിച്ചതിന് അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനും മർദനം
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement