കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് ക്രൂരമര്‍ദനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തില്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് രണ്ട് യുവാക്കള്‍ സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും അക്രമത്തിനും കാരണം
തിരുവനന്തപുരം: കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് മർദനം. തിരുവനന്തപുരം പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തിലായിരുന്നു സംഭവം. മണ്ഡപത്തിലുണ്ടായിരുന്ന ശ്രീകുമാര്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്.
പുലര്‍ച്ചെ മണ്ഡപത്തില്‍ നിലവിളക്ക് കത്തിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രണ്ട് യുവാക്കള്‍ കത്തിച്ചുവച്ച വിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും അക്രമത്തിനും കാരണം. യുവാക്കളുടെ പ്രവൃത്തി ശ്രീകുമാര്‍ ചോദ്യം ചെയ്തതോടെ ഇയാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
യുവാവിന്റെ നെഞ്ചിനും കൈക്കും പരുക്കുകളുണ്ട്. പരുക്കേറ്റ ശ്രീകുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പസ്വാമിമാര്‍ക്കായി സ്ഥാപിച്ചതാണ് പൂഴനാട് അന്നദാന മണ്ഡപം.
Location :
First Published :
December 07, 2022 6:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ യുവാവിന് ക്രൂരമര്‍ദനം