ദിവ്യ മരിച്ചത് നെഞ്ചുവേദന മൂലമെന്നു ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ കൊലപാതകം എന്ന് സംശയം

Last Updated:

ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന

ദിവ്യ
ദിവ്യ
തൃശൂർ വരന്തരപ്പിള്ളിയിൽ 36കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതമെന്ന് പൊലീസ്. തുണിക്കടയിലെ ജീവനക്കാരിയായ ദിവ്യ (36)യാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലെ സംശയമാണ് കൊലനടത്താന്‍ കാരണമെന്ന് പ്രതി കുഞ്ഞുമോൻ പൊലീസിനോട് കുറ്റസമ്മതം നടത്തി. കുഞ്ഞുമോൻ മര്യാദക്കാരനായിരുന്നെന്നും കൊലപാതകത്തിലേക്ക് നയിച്ച കാരണം അറിയില്ലെന്നും ദിവ്യയുടെ അച്ഛൻ ഗംഗാധരൻ പറഞ്ഞു.
ഇതും വായിക്കുക: സൗഹൃദം സ്ഥാപിച്ച് പീഡനം, പണം തട്ടൽ; മോഡലിങ് കോറിയോഗ്രാഫർ പിടിയില്‍
നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന്‍ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭാര്യ ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊന്നത്. ഇന്‍ക്വസ്റ്റിനിടെ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളിവെളിച്ചത്തായി. ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
advertisement
ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്
ദിവ്യയുടെ സഹോദരൻ വരന്തരപ്പിള്ളി വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് അപകടത്തിൽ പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് കാറിൽ ദിപീഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സഹോദരി ദിവ്യയുടെ വീടിൻ്റെ 150 മീറ്റർ അകലെയാണ് അപകടം നടന്നത്. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദിവ്യ മരിച്ചത് നെഞ്ചുവേദന മൂലമെന്നു ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ കൊലപാതകം എന്ന് സംശയം
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement