അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Last Updated:

മറ്റൊരു തൊഴിലാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അട്ടപ്പാടി കണ്ടിയൂരിലാണ് സംഭവം. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി (35) ആണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുമായുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
ഇതേഫാമിലെ ജീവനക്കാരനായ അസം സ്വദേശിയാണ് കൊല നടത്തിയത് എന്നാണ് സംശയം. സംഭവ ശേഷം അസം സ്വദേശി ഇസ്ലാമിനെയും ഭാര്യയെയും കാണാനില്ല. സംഭവശേഷം ഇവർ സ്ഥലം വിട്ടതായാണ് സംശയം. ദിവസങ്ങൾക്ക് മുൻപാണ് ഇസ്ലാമും ഭാര്യയും ജോലിക്കെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
Next Article
advertisement
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം
  • പുത്തൂക്കരിയിൽ 60 ഏക്കർ പാടശേഖരത്തിൽ ആമ്പൽ വസന്തം, ബോട്ട് യാത്രകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • ആമ്പൽ കാഴ്ചകൾ രാവിലെ 10 മണിവരെ, ബോട്ട് യാത്ര വൈകുന്നേരം വരെ, ഗ്രാമീണ ജീവിതം ആസ്വദിക്കാം.

  • പുത്തൂക്കരിയിൽ കനാൽ ടൂറിസം, ദേശാടനപ്പക്ഷികൾ, നാടൻ ഭക്ഷണം, ഉത്തരവാദിത്ത ടൂറിസം മിഷൻ.

View All

പ്രധാനപ്പെട്ട വാർത്ത

കൂടുതൽ വാർത്തകൾ
advertisement