കശ്മീരിൽ വെച്ച് സഹപ്രവർത്തകന്‍റെ മകളോട് ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ അധ്യാപകനെ പഹൽഗാം പൊലീസ് പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
കശ്മീര്‍ വിനോദയാത്രക്കിടെ സഹപ്രവർത്തകന്റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തുകയായിരുന്നു
വിനോദ യാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടക്കല്‍ സ്വദേശിയും നാദാപുരം പേരോട് എംഐഎ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപകനുമായ യു ടി അഷ്‌റഫിനെ(45)ആണ് പൊലീസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കഴിഞ്ഞ ദിവസമാണ് അഷ്റഫിനെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ അനന്ത്‌നാഗ് കോടതിയിലാണ് ഹാജരാക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കശ്മീര്‍ വിനോദയാത്രക്കിടെ തന്‍റെ സഹപ്രവർത്തകന്റെ മകളായ 13കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ അഷ്റഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിദ്യാർത്ഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അഷ്‌റഫ് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
പിന്നീട് കേസ് പഹല്‍ഗാം പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതു. തുടര്‍ന്നാണ് അവിടെ നിന്നും പൊലീസുകാര്‍ പേരാമ്പ്രയിലുള്ള പ്രതിയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
Summary: The Pahalgam police have arrested a teacher from Vadakara who was accused of sexually assaulting a minor girl during an excursion to Jammu and Kashmir in 2023.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
May 15, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കശ്മീരിൽ വെച്ച് സഹപ്രവർത്തകന്‍റെ മകളോട് ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ അധ്യാപകനെ പഹൽഗാം പൊലീസ് പിടികൂടി