Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി

Last Updated:

ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കിയതെന്ന ഐശ്വര്യ കുറിച്ചു

News18
News18
സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായി വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ച് നടി ഐശ്വര്യ ലക്ഷ്മി. കലാകാരിയെന്ന നിലയിൽ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് സോഷ്യൽ മീഡിയ അത്യവശ്യ ഘടകമാണെന്ന തോന്നലിലാണ് സോഷ്യൽമീഡിയ പ്രൊഫൈൽ ഉണ്ടാക്കിയതെന്നും എന്നാൽ, ഇപ്പോൾ അത് തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതോടെ അതിന്റെ അപകടം മനസ്സിലായതെന്നും ഐശ്വര്യ പറയുന്നു.
ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം അറിയിച്ചത്. സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയുള്ള ഒരു വെറുമൊരു ഉത്പന്നമായി മാറാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം, സ്വന്തം ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൻ്റെ ഈ തീരുമാനമെന്നും ഐശ്വര്യ വ്യക്തമാക്കി.
ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുടെ പൂർണരൂപം:
എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നത് സഹായകരമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. നമ്മൾ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച് കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ കരുതി. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴി തിരിച്ചുവിട്ടു.
advertisement
എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു. എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി. ഒരു സൂപ്പർ നെറ്റിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെ വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കിയതും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ പരിശീലിപ്പിക്കുകയും ചെയ്തത്.
ഇത് കുറെ നാളുകളായി എന്റെ മനസിൽ രൂപപ്പെട്ട ഒരു കാര്യമാണ്. അതുകൊണ്ട് എന്നിലെ കൊച്ചുപെൺകുട്ടിയെ അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിറുത്താൻ പൂർണമായും ഇന്റർനെറ്റിൽനിന്ന് വിട്ടുനിൽക്കുക ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതൽ അർത്ഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞാൻ നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ എനിക്ക് ഇനിയും പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുത്. സസ്നേഹം ഐശ്വര്യലക്ഷ്മി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement