കോട്ടയം: അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച സംസ്ഥാന പിഎഫ് നോഡല്‍ ഓഫീസര്‍ (PF State Nodal Officer) വിനോയ് ചന്ദ്രനെതിരെ (Vinoy Chandran) കൂടുതല്‍ തെളിവുകള്‍ കിട്ടി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ വിനോയിയുടെ ഫോണില്‍ നിന്ന് വിജിലന്‍സ് ശേഖരിച്ചു.
ഗെയിന്‍ പിഎഫ് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാള്‍ മുതലെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിഎഫില്‍ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അധ്യാപികമാരുണ്ട്. ഇവരില്‍ പലരും ഗെയിന്‍ പിഎഫ് നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ വിനോയിയെ സമീപിച്ചിരുന്നു.
വിനോയ് ഇവരെയെല്ലാം അശ്ലീല ചാറ്റ് നടത്തിയതിന്റെയും ലൈംഗിക താല്പര്യങ്ങള് കാണിച്ചതിന്റെയും ഫോണ്‍ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. ഇതിനാലണ് പരാതിക്കാരിയായ അധ്യാപിക വിനോയിയെ സമീപിച്ചത്.
വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലില്‍ നിന്ന് വിനോയ് പിടിയിലായത്. പരാതിക്കാരിയായ അധ്യാപിക സമ്മാനമായി നല്കിയ ഫിനോഫ്തലിന്‍ വിതറിയ ഷര്‍ട്ട് ഉപയോഗിച്ചാണ് വിജിലന്‍സ് ഇന്റലിജന്‍സ് സംഘം വിനോയിയെ കുരുക്കിയത്.
കോണ്ടം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളുമായി ഇയാള്‍ എത്തിയത് ലൈംഗികമായി ബന്ധപ്പെടുന്നതിന് വേണ്ടിയാണ് എന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.