ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ

Last Updated:

ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളിൽവെച്ച് പ്രതി വിദ്യാർഥിനിയോട് മോശമായി പെരുമാറുകയായിരുന്നു

News18
News18
കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. നടക്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റിയിലെ ഫിസിയോതെറാപ്പിസ്റ്റ് ആണ് അറസ്റ്റിലായ ഷിന്റോ തോമസ്.
ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബിപിഎഡിന് പഠിക്കുന്ന വിദ്യാർഥിനിയോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു. ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായാണ് പെൺകുട്ടി ഫിസിയോതെറാപ്പി സെന്ററിൽ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളിൽവെച്ച് പ്രതി വിദ്യാർഥിനിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി നടക്കാവ് പോലീസിന് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലത്ത് വച്ചാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ
Next Article
advertisement
ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; 'കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം'
ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍; 'കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം'
  • ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചു.

  • ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്തു.

  • എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണു വാഹനം വാങ്ങിയതെന്നും ദുല്‍ഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

View All
advertisement