നാലേക്കർ ദ്വീപ് സ്വന്തമായുള്ള നടി; വിവാദ പ്രണയത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ ശ്രദ്ധേയ
- Published by:meera_57
- news18-malayalam
Last Updated:
ബഹറിനിൽ പിറന്ന്, ശ്രീലങ്കയിൽ വളർന്ന്, ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയയായ താരം ഇന്ന് കോടികളുടെ ആസ്തികൾക്കുടമ
പണം ഏതു നിമിഷം വേണമെങ്കിലും വരാനും പോകാനും സാധ്യതയുള്ള മേഖലയാണ് സിനിമ. ചിലർക്ക് വരുമാനം വന്നത് പോലെ തിരിച്ചു പോകാറുണ്ട്. മറ്റു ചിലർക്ക് അത് തന്ത്രപരമായി ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടാകും. വേറെയും ചിലരുണ്ട്, അവർ സമ്പാദിച്ച പണം വിവേകപൂർവം നിക്ഷേപങ്ങളിലേക്ക് മറ്റും. ഈ പട്ടികയിൽ ഒരു ബോളിവുഡ് നടിയുണ്ട്. സിനിമയിൽ നിന്നും അവർ നിറയെ പണം സമ്പാദിച്ചിട്ടുണ്ട്. അതുപോലെതന്നെ അത് വിജയകരമായ നിക്ഷേപങ്ങളാക്കി മാറ്റിയിട്ടുമുണ്ട്. ഇന്നും ഗ്ലാമറസ് ജീവിതശൈലി പിന്തുടരുന്ന കൂട്ടത്തിലാണ് ഈ താരം. 'സാഹോ' എന്ന ചിത്രത്തിൽ ഇവർ പ്രഭാസിന്റെ നായികയായും വേഷമിട്ടിരുന്നു
advertisement
നടി ജാക്കലിൻ ഫെർണാണ്ടസിന്റെ (Jacqueline Fernandez) കാര്യമാണ് ഈ പറയുന്നത്. 1985ൽ ബഹറിനിലാണ് ജാക്കലിന്റെ പിറവി. ശേഷം ശ്രീ ലങ്കയിൽ വളർന്നു. മാസ്സ് കമ്മ്യൂണിക്കേഷൻ പഠിച്ച ശേഷ, മോഡൽ, ടി.വി. റിപ്പോർട്ടർ തുടങ്ങിയ തൊഴിലുകളിൽ അവർ ശോഭിച്ചു. 2009ലെ 'അലാദിൻ' എന്ന സിനിമയിലൂടെയാണ് ജാക്കലിന്റെ സിനിമാ പ്രവേശം. 2011ൽ 'മർഡർ 2' പോലുള്ള സിനിമകളിലൂടെ അവർ സ്റ്റാറായി മാറി. അതിനുശേഷം, ഹൗസ്ഫുൾ 2, കിക്ക്, റെയ്‌സ് 2 പോലുള്ള ചിത്രങ്ങളിൽ അവർ ശ്രദ്ധേയ വേഷമിട്ടു. ഇതോടു കൂടി അവരുടെ ആരാധകവൃന്ദം വർധിച്ചു (തുടർന്നു വായിക്കുക)
advertisement
മീഡിയ റിപോർട്ടുകൾ പ്രകാരം, ജാക്കലിന്റെ സ്വത്തുക്കളുടെ ആകെ മൂല്യം 115-116 കോടികളായി കണക്കാക്കപ്പെടുന്നു. ഇത് സിനിമകൾ, ബ്രാൻഡ് ഡീലുകൾ, ആഡംബര സ്വത്തുക്കൾ എന്നിവയിൽ നിന്നുമുള്ളതാണ്. വരുമാനത്തിനായി സിനിമയെ മാത്രം ആശ്രയിക്കുന്ന വ്യക്തിയല്ല ജാക്കലിൻ. റിയൽ എസ്റ്റേറ്റിലും മറ്റു സംരംഭങ്ങളിലും ജാക്കലിൻ മികച്ച നിലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിൽ നിന്നുമെല്ലാം നല്ല നിലയിൽ അവർക്ക് വരുമാനവും ലഭിച്ചു. ജീവിതശൈലിയിൽ കാണുന്ന ഗ്ലാമർ പോലെത്തന്നെയാണ് അവരുടെ സ്വത്തുക്കളും
advertisement
ശ്രീലങ്കയിൽ 2012ൽ ജാക്കലിന് ഒരു ദ്വീപ് സ്വന്തമാക്കിയിരുന്നു. ഒരു ബോളിവുഡ് താരം വാങ്ങുന്ന തീർത്തും വിചത്രമായ ഒരു അസറ്റായി ഇത് കണക്കാക്കപ്പെടുന്നു. ജൂഹുവിൽ കടലിനെ അഭിമുഖീകരിക്കുന്ന ഒരു 5BHK അപ്പാർട്ട്മെന്റും ജാക്കലിനുണ്ട്. ബാന്ദ്രയിലെ പാലി കുന്നുകളിൽ ജാക്കലിന് ഒരു ആഡംബര ഫ്ലാറ്റ് സ്വന്തമായുണ്ട്. രണ്ടും നഗരത്തിലെ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജാക്കലിന്റെ വാഹനശേഖരത്തിൽ രണ്ടു കോടിക്ക് പുറത്തുള്ള ഒരു റേഞ്ച് റോവർ വോഗ്, ഹമ്മർ H2, മെഴ്‌സിഡസ് മെയ്ബാക്, BMW5 സീരീസ്, BMW i7, ജീപ്പ് കോമ്പസ് എന്നിവ കാണാം. ഒരു അറേബ്യൻ കുതിരയും ജാക്കലിന് സ്വന്തമായുണ്ട്. ഡിസൈനർ ഹാൻഡ്ബാഗുകളുടെ ഒരു ശേഖരവും ജാക്കലിന്റെ പക്കലുണ്ട്
advertisement
advertisement
ജാക്കലിന്റെ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം വിവാദങ്ങളും തഴച്ചുവളർന്നു. തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസിൽ നടിക്ക് പങ്കുണ്ട് എന്ന് റിപോർട്ടുകൾ വന്നിരുന്നു. ഈ കേസ് തള്ളിക്കളയാനുള്ള അപേക്ഷ അടുത്തിടെ സുപ്രീം കോടതി നിരസിച്ചിരുന്നു. സുകേഷ് ജാക്കലിന് പ്രണയസമ്മാനങ്ങൾ നൽകുകയും, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. കരിയറുമായി ബന്ധമില്ലാത്ത ഇത്തരം വിവാദങ്ങളുടെ പേരിൽ ജാക്കലിൻ ആദ്യമായാണ് വാർത്തകളിൽ നിറയുന്നത്