ഒരു കൈയബദ്ധം! പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമം; കയ്യോടെ പിടികൂടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‌റെ പോക്കറ്റടിക്കാനാണ് ഇയാൾ ശ്രമിച്ചത്.
മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാൻ ശ്രിമിക്കുന്നതിനിടെ മോഷ്ടാവിനെ കയ്യോടെ പിടികൂടി. തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ(67)യാണ് പിടിയിലായത്. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന പൊലീസുകാരന്‌റെ പോക്കറ്റടിക്കാനാണ് ഇയാൾ ശ്രമിച്ചത്. താനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ എംപി സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കാൻ സാധ്യതയുള്ളതിനാല്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം മഫ്തിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് പോക്കറ്റടിക്കാനായി പൊലിസുകാരന്റെ പിന്നാലെ എത്തിയത്.
കുറച്ചുനേരമായി തന്നെ പിന്തുടരുന്നതും ചേർന്നുനിൽക്കുന്നതിനാലും സംശയം തോന്നിയ സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നത്. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റിന്റെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. എന്നാൽ അപ്പോഴും പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയ്ക്ക് മനസ്സിലായില്ല.
advertisement
തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയക്ക് മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Instagram വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ആനപാപ്പാന്‍ അറസ്റ്റില്‍
പത്തനംതിട്ട: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ആനപാപ്പാന്‍ അറസ്റ്റില്‍. കൊട്ടരാക്കര നെല്ലിക്കുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (25) ആണ് പത്തനംതിട്ട പോലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 3 മാസക്കാലമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീടിന്‍റെ സമീപത്തുവെച്ചാണ് പീഡനം നടത്തിയിരുന്നത്.
Location :
First Published :
August 08, 2022 7:43 AM IST