Arrest| മദ്യലഹരിയിൽ വാഹനം ഓടിച്ച് കാറിലിടിച്ചശേഷം നിർത്താതെ പാഞ്ഞു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

Last Updated:

പൊലീസുകാർ പിന്തുടർന്ന് തടയാൻ ശ്രമിച്ചപ്പോഴും ഡ്രൈവർ ബസുമായി പോകാൻ ശ്രമിച്ചു

തൊടുപുഴ: മദ്യലഹരിയിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്വകാര്യ ബസിനെ വഴിയിൽ തടഞ്ഞ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ ഇ മോട്ടോർസ് ബസിന്റെ ഡ്രൈവറെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വാഹനം ഓടിച്ചു എന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറൽ ബാങ്കിന് മുന്നിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിച്ചു. ബസ്സിനെ പിന്തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു.
വാഹനം തടയാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഡ്രൈവർ പൊലീസുകാരോട് അതിക്രമം കാട്ടിയതായും അസഭ്യം പറഞ്ഞതായും അധികൃതർ പറഞ്ഞു.
advertisement
വൈദ്യപരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത് ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്വകാര്യ ബാങ്കിൽ കവർച്ച; മോഷണത്തിന് മുൻപു പൂജ; തറയിൽ മുടി വിതറി
കൊല്ലം പത്തനാപുരത്ത് നഗരമധ്യത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച. സ്വർണവും പണവും അപഹരിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം എന്ന പ്രാഥമിക കണക്ക്. പോലീസ് അന്വേഷണം ആരംഭിച്ചു
advertisement
പത്തനാപുരം നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ ആണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച അവധി കഴിഞ്ഞ് ബാങ്ക് ജീവനക്കാർ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്
തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ളവര്‍ നടത്തിയ മോഷണം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. തറയിൽ ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടി വിതറിയിട്ടുണ്ട്. മോഷണശേഷം ദൈവത്തിന്റെ ഫോട്ടോ വച്ച് നാരങ്ങയും പൂവും ചന്ദനത്തിരിയും വച്ച് പൂജ നടത്തിയിട്ടുമുണ്ട്. പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
advertisement
തിരിട്ടു ഗ്രാമത്തിൽ നിന്നുള്ള മോഷ്ടാക്കളാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുനലൂർ ഡിവൈഎസ്പിയുടെ പരിധിയിൽ ഇത്തരത്തിൽ മോഷണം ആദ്യമായാണ്.
കഴിഞ്ഞദിവസം പത്തനാപുരത്ത് ശക്തമായ മഴയും വൈദ്യുതി മുടക്കവും ഉണ്ടായിരുന്നത് മോഷ്ടാക്കൾക്ക് സഹായകരമായി കാണുമെന്ന് വിലയിരുത്തലിലാണ് പൊലീസ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| മദ്യലഹരിയിൽ വാഹനം ഓടിച്ച് കാറിലിടിച്ചശേഷം നിർത്താതെ പാഞ്ഞു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
Next Article
advertisement
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
  • ദുൽഖർ സൽമാൻ നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' പ്രേക്ഷകരെ നിരാശരാക്കി.

  • സിനിമയ്ക്ക് നല്ലൊരു തിരക്കഥയില്ല, അത് ഭീഭത്സവും അരോചകവുമാണെന്ന് വിമർശനം.

  • ഇത്തരം സിനിമകളെ നേരിടാനുള്ള ഏക മാർഗം ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.

View All
advertisement