കോട്ടയം പാലാ നഗരത്തിൽ പട്ടാപ്പകൽ പത്തുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം . അമ്മക്കും ബന്ധുവിനും ഒപ്പം വഴിയിലൂടെ നടന്നു പോയ പത്തു വയസ്സുകാരിയെ ആണ് മധ്യവയസ്കൻ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവത്തില്‍ പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍ വീട്ടില്‍ ദേവസ്യ മകന്‍ ആന്‍റണി ദേവസ്യയെ (60) പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് പോകുകയായിരുന്നു പത്തു വയസ്സുകാരിയായ പെൺകുട്ടി. ഇവർക്കൊപ്പം ബന്ധുവായ സ്ത്രീയും ഉണ്ടായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് നീചമായ അതിക്രമം നേരിടേണ്ടിവന്നത്.
അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ 60 വയസ്സുകാരൻ ആന്റണി ദേവസ്യ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. അല്പനേരം ഇവർക്കൊപ്പം നടന്നശേഷം ആയിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞു നിർത്തി നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘം എത്തിയതോടെ ഇയാളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറുകയായിരുന്നു.
READ ALSO - Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
നഗരഹൃദയത്തിൽ പട്ടാപ്പകല്‍ നടന്ന സംഭവം പാലാ നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടക്കുന്ന സമയം തന്നെ കുഞ്ഞിനെതിരെ നടന്ന ആക്രമണം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. പകല്‍സമയങ്ങളില്‍ കൊച്ചു കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ല എന്ന ഗൗരവമേറിയ പ്രശ്നമാണ് ഇന്ന് ഉണ്ടായത്. സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും പോലീസ് തുടങ്ങിയിട്ടുണ്ട്. ഇയാൾക്കെതിരെ മറ്റെവിടെയെങ്കിലും സമാനമായ കേസുകൾ ഉണ്ടോയെന്ന് പരിശോധനയാണ് പാലാ പോലീസ് നടത്തിവരുന്നത്. കുട്ടിയോട് തന്നെ ലൈംഗിക വൈകൃതം കാട്ടിയ ആള് എന്ന നിലയിൽ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. പ്രതി മുന്‍പും സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പാലാ പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ നടപടി ക്രമങ്ങള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
READ ALSO - Pocso case | 16-കാരിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
പത്തുവയസുകാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായ അതിനുപിന്നാലെ മറ്റൊരു പോക്സോ കേസും പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് ആണ് അറസ്റ്റില്‍ ആയത്. 1
7 വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്‍റെ മകന്‍ 24 വയസ്സുള്ള അലക്സ് ബാബുവിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു.
പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി.ടോംസണ്‍, എസ്. ഐ. അഭിലാഷ്.എം.ഡി, എ. എസ്. ഐ. ബിജു.കെ.തോമസ്, സീനിയര്‍ സി.പി.ഒ ഷെറിന്‍ സ്റ്റീഫന്‍, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ ആണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.