HOME /NEWS /Crime / Uthra Murder Case | എല്ലാം കാണുന്ന മൊബൈല്‍ ഫോണ്‍; ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സുപ്രധാന തെളിവായത് സൂരജിന്റെ ഫോണ്‍

Uthra Murder Case | എല്ലാം കാണുന്ന മൊബൈല്‍ ഫോണ്‍; ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സുപ്രധാന തെളിവായത് സൂരജിന്റെ ഫോണ്‍

സൂരജ്, ഉത്ര

സൂരജ്, ഉത്ര

അന്വേഷണത്തില്‍ പ്രധാനവഴിത്തിരിവായത് സൂരജിന്റെ മൊബൈല്‍ ഫോണ്‍ ആയിരുന്നു.

  • Share this:

    തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ ദൃക്‌സാക്ഷികളില്ലാത്തത് അേന്വഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളാണ് കേസില്‍ നിര്‍ണായകമായതും സൂരജിനെ കുടുക്കിയതും. അന്വേഷണത്തില്‍ പ്രധാനവഴിത്തിരിവായത് സൂരജിന്റെ മൊബൈല്‍ ഫോണ്‍ ആയിരുന്നു. ഫോണില്‍ അണലിയും മൂര്‍ഖനെയും പറ്റി പരതിയതായ കണ്ടെത്തി.

    ഇത്തരം വിവരങ്ങള്‍ ശേഖരിച്ചതെന്തിനാണെന്ന ചോദ്യത്തിന് സൂരജിന് ഉത്തരമുണ്ടായിരുന്നില്ല. ഏകദേശം ഒരു ലക്ഷത്തിലധികം വിവരങ്ങള്‍ ഫോണില്‍ നിന്നു കണ്ടെത്തിയിരുന്നു. ഫോണ്‍ വിളികള്‍, ഇന്റനെറ്റ് ഉപയോഗം, വാട്‌സ് ആപ്പ് ചാറ്റുകള്‍, ചിത്രങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചു.

    അടൂരിലെ സ്വന്തം വീട്ടില്‍ വെച്ച് ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച് പ്രതി സൂരജ് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ സൂരജ് പദ്ധതി തയ്യാറാക്കിയത്.

    ഉത്രയെ അണലി കടിയേറ്റു ചികിത്സക്കായി കൊണ്ടുചെന്ന തിരുവല്ല പണ്ടുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.ഭുവനേശ്വരി, ഡോ. മാത്യുപണ്ടുളിക്കന്‍, ഡോ.സിറിള്‍ ജോസഫ് എന്നിവരെയും സാക്ഷികളായി വിസ്തരിച്ചിരുന്നു. ഉത്രയെ അത്യാഹിത വിഭാഹത്തില്‍ കൊണ്ടുവന്നപ്പോള്‍ അവരുടെ നില വളരെ ഗുരുതരമായിരുന്നു എന്നും വാഹനം കിട്ടാത്തതുകൊണ്ടാണ് കൊണ്ടുവരാന്‍ താമസിച്ചതെന്നും ഭര്‍ത്താവ് സൂരജ് പറഞ്ഞതായി ഡോ.ഭുവനേശ്വരി മൊഴിനല്‍കി.

    Also Read-Uthra Murder ഉത്ര വധക്കേസ്; ഭർത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാ വിധി 13ന്

    10 കുപ്പി ആന്റിവെനം കൊടുത്തിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. കാര്യമായ ചികിത്സ കൊണ്ടാണ് ഉത്ര രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഉത്രയുടെ സ്ഥിതി വളരെ ഗുരുതരമായിരുന്നു എന്നും കാലിലെ പണ്ടാമ്പു കടിച്ച ഭാഗത്തെ പേശികളെയും കിഡ്‌നിയേയും വിഷം ഗുരുതരമായി ബാധിച്ചതായും ഡോ.മാത്യുപുളിക്കന്‍ മൊഴിനല്‍കി. ഉത്രയോടു തിരക്കിയതില്‍ രാത്രി എന്തോ കടിച്ചതുപോലെ തോന്നിയെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ സാരമില്ലെന്നുമാണ് പറഞ്ഞത്.

    വേദന സഹിക്കാതെ രക്തം വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്രയുടെ കാലിലെ കടികൊണ്ട ഭാഗത്തെ പേശികള്‍ മുഴുവന്‍ നശിച്ചുപോയിരുന്നതായി ഡോ. സിറിള്‍ ജോസഫ് കോടതിയില്‍ പറഞ്ഞു.

    Also Read-ഉത്ര വധക്കേസ്; ഡമ്മി പരീക്ഷണവും ശാസ്ത്രീയ തെളിവുകളും; സൂരജിന് പരമാവധി ശിക്ഷയോ? കോടതി വിധിക്കുമ്പോള്‍

    ഉത്രയെ രണ്ടുപ്രാവശ്യം പാമ്പ് കടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വിചാരണ സമയത്ത് ചൂണ്ടിക്കാട്ടിയിരുന്നു.

    ഇന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. പ്രതി ചെയ്ത കുറ്റങ്ങള്‍ ഓരോന്നും വായിച്ചുകേള്‍പ്പിച്ച ശേഷമായിരുന്നു പ്രതിയോടെ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഒക്ടോബര്‍ 13 ബുധനാഴ്ച വിധിക്കും. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു.

    87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയത്. സൂരജിന് പാമ്പുകളെ നല്‍കിയെന്ന് മൊഴി നല്‍കിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയും പാമ്പുപിടിത്തക്കാരനുമായ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.

    ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത.

    First published:

    Tags: Anchal uthra case, Uthra case, Uthra murder case, Uthra snake bite death, Uthra snake bite murder, Uthra Sooraj