advertisement

കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; യുവാവ് മരിച്ചു

Last Updated:

പൊള്ളലേറ്റ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്

സജീർ
സജീർ
വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ജീവനൊടുക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്.
മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന ആൾക്കെതിരെയും വീഡിയോയില്‍ പരാമർശമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജീർ പറയുന്നു. ഇ സി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്കാണ് സജീർ വാഹനം ഇടിച്ചിറക്കിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുടുംബം വാഹനത്തിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. പെട്രോൾ സൂക്ഷിച്ച രണ്ട് ക്യാനുകൾ വാഹനത്തിനകത്ത് കണ്ടെത്തി.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: In a shocking incident at Erumatheruvu, Mananthavady (Wayanad), a 42-year-old man died while his wife and three children sustained severe burn injuries after he allegedly set their car on fire. The deceased has been identified as Sajeer, a native of Kannur. Preliminary investigations suggest that Sajeer poured petrol inside the car and set it ablaze in an attempt to end his family's life along with his own.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; യുവാവ് മരിച്ചു
Next Article
advertisement
കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; യുവാവ് മരിച്ചു
കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; യുവാവ് മരിച്ചു
  • വയനാട്ടിൽ കാറിന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു, ഭാര്യയും മക്കളും ചികിത്സയിൽ

  • സാമ്പത്തിക പ്രശ്നങ്ങൾ കാരണം മാനന്തവാടിയിൽ സജീർ കുടുംബത്തോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു

  • കുട്ടികളെ രക്ഷപ്പെടുത്തി, രണ്ട് പെട്രോൾ ക്യാനുകൾ കാറിനകത്ത് കണ്ടെത്തി, അന്വേഷണം പുരോഗമിക്കുന്നു

View All
advertisement