ട്രെയിനിൽ ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ 2 യുവാക്കളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
ബാംഗ്ലൂർ - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൽ ഒറ്റപ്പാലത്തു വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം
കൊച്ചി: സംസ്ഥാനത്ത് ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ബാംഗ്ലൂർ - കന്യാകുമാരി ഐലൻ്റ് എക്സ്പ്രസിൽ ഒറ്റപ്പാലത്തു വച്ച് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇമാരെയാണ് പ്രതികൾ ആക്രമിച്ചത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടിയത്.
ടിക്കറ്റ് ചോദിച്ചപ്പോൾ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിൻ. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികൾ തള്ളിയിട്ടു രക്ഷപ്പെടാൻ ശ്രമിച്ചത്. ഇരുവരേയും റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.
Location :
Kochi,Ernakulam,Kerala
First Published :
May 16, 2024 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം; പിടിയിലായ 2 യുവാക്കളിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു