കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വിറ്റു ; ഹോട്ടലുടമ ഉള്‍പ്പടെ അഞ്ചുപേർ പിടിയില്‍
- Published by:Amal Surendran
- news18-malayalam
Last Updated:
കഞ്ചാവ് പൊടിയാക്കി കേക്കില്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്.
ചെന്നൈ: കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തിയവര്‍ പിടിയില്‍. ഹോട്ടലുടമ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. നുങ്കമ്പാക്കത്ത് ഹോട്ടല്‍ നടത്തുന്ന വിജയരോഷന്‍, ടാറ്റൂ പാര്‍ലര്‍ നടത്തുന്ന തോമസ്, കൂട്ടാളികളായ കാര്‍ത്തിക്, ആകാശ്, പവന്‍ കല്യാണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തു.
കഞ്ചാവ് പൊടിയാക്കി കേക്കില്‍ കലര്‍ത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്നുഗുളികകള്‍ പൊടിച്ച് വില്‍ക്കലും ഉണ്ടായിരുന്നു. മയക്കുമരുന്ന് സ്റ്റാമ്പും ഇവര്‍ വിറ്റതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് അറയിച്ചു. വിജയരോഷനും തോമസും നല്‍കിയ മൊഴിയനുസരിച്ചാണ് മറ്റു മൂന്നുപേരെ പിടികൂടിയത്.
150 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് കേക്ക് 500 രൂപയ്ക്കാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് വിറ്റിരുന്നതെന്നും പോലീസ് പറഞ്ഞു. നുങ്കമ്പാക്കം മേഖലയില്‍ കഞ്ചാവുചേര്‍ത്ത ചോക്ലേറ്റും കേക്കും വ്യാപകമായി വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് പ്രതികള്‍ വലയിലായത്.
Location :
First Published :
September 20, 2022 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വിറ്റു ; ഹോട്ടലുടമ ഉള്‍പ്പടെ അഞ്ചുപേർ പിടിയില്‍