പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾക്ക് നാല്പതും നാല്പത്തേഴും വർഷം കഠിനതടവ്
- Published by:meera_57
- news18-malayalam
Last Updated:
പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിക്കുകയും പീഡനം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയും ചെയ്തതായാണ് കേസ്
കൊല്ലം കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പ്രതികൾക്ക് നാല്പതും നാല്പത്തേഴും വർഷം കഠിന തടവും 20,000 രൂപയും 22,000 രൂപയും വീതം പിഴയും ശിക്ഷ വിധിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർലയാണ് രണ്ട് കേസുകളിലായി ഇരുവരെയും ശിക്ഷിച്ചത്.
ആയൂർ സ്വദേശി 65 വയസുള്ള സുന്ദരൻ ആചാരി, ഇളമാട് സ്വദേശി 27 വയസുള്ള ഷെഹിൻ എന്നിവരെയാണ് ശിക്ഷിച്ചത്. പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിക്കുകയും പീഡനം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയും ചെയ്തതായാണ് കേസ്.
2020 ജൂലൈയിലാണ് ഷെഹിൻ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. പെൺകുട്ടിയെ പാറമടയിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതാണ് കേസ്. 2021 ഫെബ്രുവരിയിൽ ചടയമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ശരത് ലാൽ, SI പ്രിയ, പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ വി.എസ്., ബിജോയ്. എസ്, വി. ബിജു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചത്.
advertisement
കോടതി കുറ്റക്കാരനായിക്കണ്ട സുന്ദരൻ ആചാരിക്ക് 40 വർഷ തടവും, ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. 47 വർഷം കഠിന തടവും 22,000 രൂപ പിഴയുമാണ് ഷെഹീന്റെ ശിക്ഷ. ഇരുവരെയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Summary: Two men, aged 65 and 27 years, respectively were sentenced to 40 and 47 years of imprisonment for raping a 13-year-old girl in Kottarakkara, Kollam. The girl was taken to a nearby quarry and abused multiple times. She was given money to keep the incident under wraps
Location :
Thiruvananthapuram,Kerala
First Published :
November 30, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾക്ക് നാല്പതും നാല്പത്തേഴും വർഷം കഠിനതടവ്