ചിക്കൻ കറി വെക്കാത്തത്തിന് വഴക്കുണ്ടാക്കിയ ഭർത്താവിൻ്റെ തല ഭാര്യ ഇഷ്ടിക കൊണ്ട് തകർത്തു കൊന്നു

Last Updated:

സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഉത്തർപ്രദേശിൽ ഉച്ചഭക്ഷണത്തിനു ചിക്കൻ കറി വെക്കാത്തത്തിന് വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഷാജഹാൻപൂരിൽ ഗായത്രി ദേവി (37) ആണ് ഭർത്താവ് സത്യപാലിനെ ഇഷ്ടിക കൊണ്ട് തല തകർത്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യാഴാഴ്ച ഉത്തർപ്രദേശ് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 വർഷത്തോളമായി. സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. നിരന്തരമായ തർക്കങ്ങൾ കാരണം ഗായത്രി ദേവിക്ക് വിഷാദരോഗമുണ്ടായിരുന്നു .  സംഭവദിവസം ഉച്ചഭക്ഷണത്തിനു ചിക്കൻ കറി തയ്യാറാക്കാൻ സത്യപാൽ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ സത്യപാൽ ഭക്ഷണം തയ്യാറാക്കിയിട്ടില്ലെന്ന് കണ്ടപ്പോൾ ഗായത്രി ദേവിയെ ചോദ്യം ചെയ്തു. എന്നാൽ ചിക്കൻ വാങ്ങാൻ തന്റെ കൈയ്യിൽ പണംമില്ലെന്ന് പറഞ്ഞ ഗായത്രിയുമായി സത്യപാൽ വഴക്കുണ്ടാക്കി. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് സത്യപാൽ വടികൊണ്ട് ഗായത്രി ദേവിയുടെ തലയ്ക്കടിച്ചു. പ്രകോപിതയായ ഗായത്രി ഒരു ഇഷ്ടിക എടുത്ത് സത്യപാലിൻ്റെ തലയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മരിക്കുന്നത് വരെ ഇഷ്ടിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
advertisement
സംഭവസ്ഥലത്ത് എത്തിയ പോലീസ് കണ്ടത് മൃതദേഹവുമായിരിക്കുന്ന ഗായത്രി ദേവിയെയായിരുന്നു. തലയോട്ടിയുടെ ഭാഗങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പ്രതി മാനസികരോഗിയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും മതിയായ മെഡിക്കൽ രേഖകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു.
Summary: Satyapal and Gayatri Devi frequently fought over various issues. Due to the constant arguments, Gayatri Devi was reportedly suffering from depression
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിക്കൻ കറി വെക്കാത്തത്തിന് വഴക്കുണ്ടാക്കിയ ഭർത്താവിൻ്റെ തല ഭാര്യ ഇഷ്ടിക കൊണ്ട് തകർത്തു കൊന്നു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement