വെറുതെ ഒരു ചോദ്യം; മറുപടി ഒരു ജീവൻ; എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചയാളെ വെടിവെച്ചു കൊന്നു

Last Updated:

പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്ന നിരുപദ്രവകരമായ ചോദ്യം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ യുവാവ് വെടിവച്ചുകൊന്നു. സുൽത്താൻപൂർ ജയ്സിംഗ്പൂർ ബിലാരി നിവാസിയും ലഖ്‌നൗവിലെ വികൽപ്ഖണ്ഡിലെ ചിൻഹട്ടിലുള്ള ഹോട്ടൽ ഇഷാൻ ഇന്നിലെ ജീവനക്കാരനുമായ ദിവാകർ യാദവാണ് കൊല്ലപ്പെട്ടത്. അയോധ്യയിലെ ഗോസായിഗഞ്ച് പ്രദേശത്തെ പ്രോപ്പർട്ടി ഡീലറായ ആകാശ് തിവാരി (23) ആണ് 21 കാരനായ ദിവാകർ യാദവിനെ വെടിവച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംഭവ സമയത്ത് പ്രതിയായ ആകാശിനൊപ്പം അദ്ദേഹത്തിന്റെ പെൺ സുഹൃത്തും വികാസ്ഖണ്ഡിലെ ചിൻഹട്ടിൽ സ്വദേശിയുമായ  പുഷ്പ ഗൗതം എന്ന പായലും (26) ഉണ്ടായിരുന്നു. ഹോട്ടലിന് പുറത്ത് ആകാശ് നിൽക്കുന്നത് കണ്ടാണ് ഹോട്ടൽ ജീവനക്കാരനായ ദിവാകർ യാദവ് എന്തിനാണ് നിങ്ങൾ ഇവിടെ നിൽക്കുന്ന് ചോദിച്ചത്. തുടർന്ന് ആകാശ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
advertisement
കൊലപാതകക്കുറ്റം ചുമത്തി പ്രതികളായ ആകാശ് തിവാരി, പുഷ്പ ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. “ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകാശിനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കും,” ഡിസിപി ഈസ്റ്റ് ശശാങ്ക് സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
സംഭവത്തിന് കുറച്ച് സമയം മുൻപ് രാത്രിയിൽ പുഷ്പ ഫോണിൽ സംസാരിച്ചു കൊണ്ട് മുറിക്ക് പുറത്തിറങ്ങിയപ്പോൾ ദിവാകറും മറ്റ് ചില ജീവനക്കാരും അനുചിതമായ പരാമർശങ്ങൾ നടത്തിയതായും ഇത് തർക്കത്തിൽ ലാശിച്ചതായും ചോദ്യം ചെയ്യലിൽ ആകാശ് പറഞ്ഞതായി ചിൻഹാത്ത് ഇൻസ്പെക്ടർ ദിനേശ് ചന്ദ്ര മിശ്ര വെളിപ്പെടുത്തി. പുഷ്പ ഹോട്ടൽ വിട്ട് ആകാശിനൊപ്പം പോയപ്പോൾ നടന്നതെല്ലാം ആകാശിനോട് പറഞ്ഞു. ഇത് അയാളെ പ്രകോപിതനാക്കി. പത്ത് മിനിറ്റിനുള്ളിൽ ഹോട്ടലിലേക്ക് മടങ്ങിയെത്തുകയും ദിവാകറിന് നേരെ പരസ്യമായി വെടിയുതിർക്കുകയുമായിരുന്നു.
advertisement
ദിവാകറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ദേവേന്ദ്ര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ റെക്കോർഡിംഗും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ചിൻഹത് ദിനേശ് ചന്ദ്ര തിവാരി പറഞ്ഞു.
2023-ൽ സുശാന്ത് ഗോൾഫ് സിറ്റി പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് ആകാശ്. ഇത് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  . ഇതിനുപുറമെ, 2024-ൽ ബിബിഡി പോലീസ് സ്റ്റേഷനിൽ ആക്രമണം, കലാപം എന്നീ കുറ്റങ്ങൾക്ക്  ആകാശിനിതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെറുതെ ഒരു ചോദ്യം; മറുപടി ഒരു ജീവൻ; എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചയാളെ വെടിവെച്ചു കൊന്നു
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement